Booked | കാല്‍സ്യം കാപ്‌സ്യൂളുകളില്‍ ബ്ലേഡ് കഷണങ്ങള്‍ നിറച്ച് ഭാര്യയെ കഴിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) ഭാര്യയെ കൊലപ്പെടുത്താന്‍ കാപ്‌സ്യൂളുകളില്‍ ബ്ലേഡ് കഷണങ്ങള്‍ നിറച്ച് കഴിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുണെ ശിവാനെ നിവാസി സോമനാഥ് സാധു സപ്കല്‍ എന്ന 45 കാരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ഉത്തംനഗര്‍ പൊലീസ് കൊലപാതകശ്രമത്തിനും കേസെടുത്തു.

പൊലീസ് പറയുന്നത്: കുടുംബവഴക്കിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ഭര്‍ത്താവിനെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. നാലോ അഞ്ചോ കാല്‍സ്യം കാപ്‌സ്യൂളുകളിലാണ് ബ്ലേഡ് കഷണങ്ങള്‍ നിറച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരിശോധനകള്‍ക്ക് വിധേയയാക്കിയപ്പോഴാണ് കുടലില്‍ ബ്ലേഡ് കഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ ബ്ലേഡുകള്‍ നീക്കം ചെയ്യുകയായിരുന്നു.

Booked | കാല്‍സ്യം കാപ്‌സ്യൂളുകളില്‍ ബ്ലേഡ് കഷണങ്ങള്‍ നിറച്ച് ഭാര്യയെ കഴിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍



Keywords: News, National, National-News, Crime, Crime-News, Pune News, Man Booked For Forcing Woman To Eat Calcium Capsule Mixed With Blade Pieces, Pune: Man Booked For Forcing Woman To Eat Calcium Capsule Mixed With Blade Pieces.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia