എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ശേഷം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ എബ്രഹാം കെപിസിസി ജെനറല്‍ സെക്രടറി സ്ഥാനം രാജിവെച്ചിരുന്നു. പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇഡി കേസ് രെജിസ്റ്റര്‍ ചെയതത്. ബാങ്കില്‍ ഒന്നും രണ്ടും ലക്ഷം രൂപ വായ്പയെടുത്തവരുടെ രേഖ തരപ്പെടുത്തി പ്രതികള്‍ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. എട്ടു കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
80,000 രൂപ വായ്പയെടുത്ത കര്‍ഷകനോട് 40 ലക്ഷം രൂപ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോടീസ് നല്‍കിയതോടെ അദ്ദേഹം ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യക്കുറിപ്പില്‍ കെകെ എബ്രഹാം ഉള്‍പെടെ നാലുപേരുടെ പേരുവിവരങ്ങളും അദ്ദേഹം ഉള്‍പെടുത്തിയിരുന്നു. ഇതാണ് വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് പുറത്തുവരികയും ചെയ്തു. തട്ടിപ്പിനിരയായ മറ്റൊരു കുടുംബവും എബ്രഹാമിനെതിരെ പരാതി നല്‍കിയിരുന്നു.
Keywords: Pulpally bank fraud; Former KPCC general secretary KK Abraham arrested, Wayanad, News, Politics, Pulpally Bank Fraud, Arrested, ED Raid, Custody, Probe, Kerala News.