ജയ്പൂര്‍: (KVARTHA) രാജസ്താനില്‍ നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ദൗസ ജില്ലയില്‍ ലാല്‍സോത് മേഖലയിലാണ് ദാരുണ സംഭവം റിപോര്‍ട് ചെയ്തത്. ഭൂപേന്ദ്ര സിങ് എന്ന എസ് ഐയാണ് അറസ്റ്റിലായതെന്ന് എ എസ് പി രാമചന്ദ്ര സിങ് നെഹ്‌റയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി പി ടി ഐ റിപോര്‍ട് ചെയ്തു.
പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും ഇതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാവുവെന്നും അദ്ദേഹം പറഞ്ഞു. പീഡനവിവരമറിഞ്ഞ് റാഹുവാസ് പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടിയ ജനങ്ങള്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിയായ എസ് ഐയെ ആള്‍ക്കൂട്ടം മര്‍ദിക്കുകയും ചെയ്തുവെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

എസ് ഐയുടെ വാടക മുറിയില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്നാണ് വിവരം. എസ് ഐക്കെതിരെ മുഖം നോക്കാതെയുള്ള നടപടികളുണ്ടാവുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. നവംബര്‍ 25ന് രാജസ്താനില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പീഡനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്.