തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. എട്ടാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് അധ്യാപകന്‍ റൂള്‍വടികൊണ്ട് മര്‍ദിച്ചതെന്നാണ് പരാതി.
കൈ നീരുവെച്ച് വീര്‍ത്ത് കുട്ടി കരഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഉച്ചക്ക് ഒന്നരമണിയോടെയാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ വീട്ടില്‍ വിവരമറിയിച്ചതെന്നും പരാതിയിൽ പറയുന്നു. ഉടന്‍ തന്നെ സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ വിദ്യാർഥിനിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കൈയുടെ എല്ല് പൊട്ടി നീരുവെച്ചതിനാല്‍ പ്ലാസ്റ്ററിട്ടിരിക്കയാണ്. നോട്‌സ് എഴുതി പൂര്‍ത്തിയാക്കാത്തതിന് അധ്യാപകന്‍ ക്ലാസിലെ മറ്റ് ചില കുട്ടികളെയും അടിച്ചിരുന്നതായും പറയുന്നു. പരിക്കേറ്റ കുട്ടിയെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കുകയോ രക്ഷിതാക്കളെ അറിയിക്കുകയോ ചെയ്തില്ലെന്ന ആരോപണത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതർക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യൂത് ലീഗ്-എം എസ് എഫ് പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് പ്രതിഷേധമാര്‍ച് നടത്തിയിരുന്നു.
Keywords: Kerala, News, Kannur, Thaliparamba, Complaint, Student, Police booked teacher for broke a student hands