Follow KVARTHA on Google news Follow Us!
ad

Booked | വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ യുവതിക്ക് പരുക്കേറ്റ സംഭവം: കന്നഡ താരം ദര്‍ശന്‍ തൊഗുദീപക്കെതിരെ കേസ്

നടപടി ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 189-ാം വകുപ്പ് പ്രകാരം Police Booked, Complaint, Woman, Injured, Dogs Attack, National News
ബംഗ്ലൂരു: (KVARTHA) വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ യുവതിക്ക് പരുക്കേറ്റ സംഭവത്തിന് പിന്നാലെ കന്നഡ താരം ദര്‍ശന്‍ തൊഗുദീപക്കെതിരെ പൊലീസ് കേസെടുത്തു. താരത്തിന്റെ സഹായിയായ വ്യക്തിയുമായി വാക് തര്‍ക്കമുണ്ടായെന്നും ഇതിന് പിന്നാലെ വളര്‍ത്തുനായകള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും പരുക്കേറ്റ യുവതി ആരോപിച്ചു.


Police Booked against Kannada actor Darshan after pet dogs bite woman, Bengaluru, News, Police Booked, Complaint, Woman, Injured, Dogs Attack, Allegation, National News.

ബംഗ്ലൂരുവിലെ ആര്‍ആര്‍ നഗറില്‍ ഒക്ടോബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം ദര്‍ശന്‍ തൊഗുദീപിന്റെ വസതിക്ക് സമീപത്ത് നടന്ന ചടങ്ങില്‍ യുവതി പങ്കെടുത്തിരുന്നു. താരത്തിന്റെ വസതിക്ക് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു വാഹനം പാര്‍ക് ചെയ്തിരുന്നത്. ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയതോടെ വാഹനത്തിനടുത്തായി മൂന്ന് നായ്ക്കളെ കണ്ടിരുന്നു.

തുടര്‍ന്ന് നായകളെ മാറ്റണമെന്നും തനിക്ക് വാഹനമെടുക്കാനാണെന്നും യുവതി പറഞ്ഞു. ഇതോടെ വാഹനം എന്തിനാണ് ഇവിടെ പാര്‍ക് ചെയ്തത് എന്ന് ചോദിച്ച് പരിചാരകന്‍ യുവതിയോട് കയര്‍ക്കുകയായിരുന്നു. നായകളുടെ പരിചാരകനായ വ്യക്തിയുമായുള്ള വാക്കേറ്റത്തിന് പിന്നാലെയാണ് നായ്ക്കള്‍ തന്നെ ആക്രമിച്ചതെന്നും നായ്ക്കളെ തടയാന്‍ ജീവനക്കാരന്‍ ഒന്നും ചെയ്തില്ലെന്നും പരാതിക്കാരി ആരോപിച്ചു.

നായയുടെ ആക്രമണത്തില്‍ യുവതിയുടെ വയറിന് കടിയേറ്റിട്ടുണ്ട്. സംഭവത്തില്‍ ദര്‍ശനെതിരെയും പരിചാരകനെതിരെയും ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 189-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. രാജരാജേശ്വരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Keywords: Police Booked against Kannada actor Darshan after pet dogs bite woman, Bengaluru, News, Police Booked, Complaint, Woman, Injured, Dogs Attack, Allegation, National News.

Post a Comment