Follow KVARTHA on Google news Follow Us!
ad

Police Booked | മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച 30 ഡി വൈ എഫ് ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലാണ് 30 പേര്‍ക്കെതിരെ വധശ്രമത്തിന് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
കണ്ണൂര്‍: (KVARTHA) നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച യൂത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മുപ്പതോളം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. കല്യാശേരി മണ്ഡപത്തിലെ നവകേരളസദസ് കഴിഞ്ഞ് മാടായിപാറയില്‍ നിന്നും തളിപറമ്പ് മണ്ഡലത്തിലെ പരിപാടികള്‍ക്കു പോകുംവഴിയാണ് എരിപുരം വൈദ്യുതി ഓഫീസിനു സമീപംവെച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലാണ് 30 പേര്‍ക്കെതിരെ വധശ്രമത്തിന് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
 



ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ അമല്‍, ബാബു, സുജിത്, സിബി, റമീസ്, അനുവിന്ദ്, ജിതിന്‍, വിഷ്ണു, സതീഷ്, അരുണ്‍ കണ്ണന്‍, അനുരാഗ്, ശുകൂര്‍ അഹ് മദ്, അര്‍ജുന്‍, അര്‍ശിദ് തുടങ്ങി കണ്ടാലറിയാവുന്ന മുപ്പതോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഡാലോചന, അന്യായമായി സംഘം ചേരല്‍ നടത്തി പ്രതിഷേധിച്ച പ്രവര്‍ത്തകരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അക്രമിച്ചതിനാണ് വധശ്രമത്തിനും ഗൂഡാലോചനയ്ക്കും ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തത്. അതേ സമയം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കരിങ്കൊടി കാണിച്ച സംഭവത്തില്‍ അക്രമത്തില്‍ പരുക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മഹിതമോഹന്‍, സുധീഷ് വെളളച്ചാല്‍, രാഹുല്‍പുത്തന്‍പുരയില്‍, സായി ശരണ്‍, സാബു, മിഥുന്‍, എന്നീ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും പഴയങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Kerala, kannur, News, Malayalam News, Kerala News, Kannur News, Police Booked against 30 DYFI workers

Post a Comment