Follow KVARTHA on Google news Follow Us!
ad

Suspended | പോക്‌സോ കേസില്‍ പ്രതിയായ സിപിഎം മലപ്പുറം ജില്ലാ കമിറ്റിയംഗത്തെ സസ്‌പെന്‍ഡ് ചെയ്തു

പാര്‍ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുംവിധം പ്രവര്‍ത്തിച്ചുവെന്ന് ആരോപണം Suspended, POCSO Case, Complaint, Police, Kerala News
മലപ്പുറം: (KVARTHA) പോക്‌സോ കേസില്‍ പ്രതിയായ സിപിഎം മലപ്പുറം ജില്ലാ കമിറ്റിയംഗത്തെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ കമിറ്റിയംഗമായ വേലായുധന്‍ വള്ളിക്കുന്നിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുംവിധം പ്രവര്‍ത്തിച്ചതായി ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സിപിഎം ജില്ലാ കമിറ്റി ഓഫിസില്‍ നിന്ന് അറിയിച്ചു.

POCSO case: CPM district committee member suspended, Malappuram, News, Suspended, POCSO Case, Complaint, Police, Allegation, CPM, District Committee, Kerala News.

ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ പൊലീസ് കേസെടുത്തത്. പോക്‌സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ചുമത്തിയത്.

പരപ്പനങ്ങാടി പൊലീസിന്റേതാണ് നടപടി. കോഴിക്കോട് നല്ലളം സ്റ്റേഷന്‍ പരിധിയില്‍ സംഭവം നടന്നതിനാല്‍ കേസ് നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.

Keywords: POCSO case: CPM district committee member suspended, Malappuram, News, Suspended, POCSO Case, Complaint, Police, Allegation, CPM, District Committee, Kerala News.

Post a Comment