Follow KVARTHA on Google news Follow Us!
ad

Kharge | ഇഡിയെയും സിബിഐയെയും ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ആയുധമാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മോദി ഭരണത്തില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായി മാറുകയാണെന്നും വിമര്‍ശനം Kharge, Criticism, BJP, Politics, Raid
ജയ്പൂര്‍: (KVARTHA) കേന്ദ്രസര്‍കാര്‍ ആദായ നികുതിവകുപ്പിനെയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെയും സിബിഐയേയും ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇഡിയെയും സിബിഐയെയും ബിജെപി തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ആയുധമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. രാജസ്താനിലെ ജോധ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

PM Modi sends ED, I-T and CBI before he comes campaigning: Kharge in poll-bound Rajasthan, Jaipur, News, Politics, Kharge, Criticism, BJP, Politics, Raid, Prime Minister, National.


അടുത്തിടെ രാജസ്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ്ങിന്റെ വസതിയില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ട് മക്കളെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിനെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇക്കാര്യം പരാമര്‍ശിച്ചായിരുന്നു ഖാര്‍ഗെയുടെ പ്രസംഗം.

'ഒരു സ്ഥലത്ത് പ്രസംഗിക്കാന്‍ പോകുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനായി ഇഡി, സിബിഐ, ആദായ നികുതി വകുപ്പ് എന്നിവയെ അയയ്ക്കുന്നു. അവര്‍ കോണ്‍ഗ്രസുകാരോട് എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് കാണാം. ഞങ്ങള്‍ രാജ്യം കൊള്ളയടിക്കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. യഥാര്‍ഥത്തില്‍ രാജ്യം കൊള്ളയടിക്കുന്നത് നിങ്ങളാണ്.'- എന്നും ഖാര്‍ഗെ ആരോപിച്ചു.

പ്രധാനമന്ത്രിക്ക് പ്രസംഗം മാത്രമേയുള്ളൂ പ്രവര്‍ത്തനമില്ലെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും മാത്രമുണ്ടായിട്ട് രാജ്യത്ത് വികസനമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്ത് ഭക്ഷണവും സ്‌കൂളുകളും യുവാക്കള്‍ക്ക് തൊഴിലുമാണ് വേണ്ടത്. നന്നായി ജോലി ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെ ബിജെപി തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദി ഭരണത്തില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായി മാറുകയാണ്. പാവങ്ങളുടെ വോട് വാങ്ങി മോദി സമ്പന്നരെ സഹായിക്കുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. രാജസ്താനില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

Keywords: PM Modi sends ED, I-T and CBI before he comes campaigning: Kharge in poll-bound Rajasthan, Jaipur, News, Politics, Kharge, Criticism, BJP, Politics, Raid, Prime Minister, National. 

Post a Comment