സപ്ലൈകോയിലെ സാധനങ്ങള്‍ക്കുള്ള സബ്‌സിഡി നീക്കിയതിലൂടെയും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുകയും ചെയ്യുക വഴി പിണറായി സര്‍കാര്‍ ജനത്തെ ഞെക്കിക്കൊല്ലുകയാണ്. ഇന്‍ഡ്യ മുന്നണിയെ തകര്‍ക്കാന്‍ മോദിക്ക് കരുത്ത് പകരുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിണറായി വിജയനാണ്.
ബിജെപി ഇതരസംസ്ഥാനങ്ങളിലെ മുഴുവന്‍ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന മോദി പിണറായിയുടെ അടുത്ത് പോലും ഇഡിയെ അയക്കാത്തത് ഈ ഭായി ഭായി ബന്ധത്തിന്റെ പേരിലാണെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ ചെയര്‍മാന്‍ പിടി മാത്യു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. ഡിസംബര്‍ എട്ടു മുതല്‍ 20 വരെ മണ്ഡലം തലങ്ങളില്‍ യു ഡി എഫ് വിചാര സദസ്സുകള്‍ സംഘടിപ്പിക്കാനും ഇതിന് വേണ്ടി നവംബര്‍ 18, 19, 20 തീയതികളില്‍ മണ്ഡലം തല സംഘാടകസമിതി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും നേതൃയോഗം തീരുമാനിച്ചു.
അഡ്വ സണ്ണി ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ്, മേയര്‍ അഡ്വ ടി ഒ മോഹനന്‍, പ്രൊഫ എഡി മുസ്തഫ, സിഎ അജീര്‍, മഹമൂദ് കടവത്തൂര്‍, റോജസ് സെബാസ്റ്റ്യന്‍, ഇല്ലിക്കല്‍ അഗസ്തി, സികെ സഹജന്‍, അന്‍സാരി തില്ലങ്കേരി, എം നാരായണന്‍ കുട്ടി, വിഎ നാരായണന്‍, വി രാഹുലന്‍, പ്രസംഗിച്ചു.
ടി ജനാര്‍ദനന്‍ തോമസ് വെക്കത്താനം, ഇ പി ശംസുദ്ദീന്‍, സിവി ഗോപിനാഥ്, പിസി അഹ് മദ് കുട്ടി, എ കെ ഷാജി, ഉമ്മര്‍ പെരിങ്ങോം, വി സുരേന്ദ്രന്‍, അഡ്വ സി ടി സജിത്, പിപി അബ്ദുല്‍ സലാം, എസ് എ ശുക്കൂര്‍ ഹാജി, കെ പി ജയാനന്ദന്‍, ജെയിംസ് പുന്നമാക്കല്‍, സി എം ഗോപിനാഥന്‍, ഒ പി ഇബ്രാഹിംകുട്ടി, പി കെ ജനാര്‍ദനന്‍, എന്‍ മഹമൂദ്, സജീവ് മാറോളി, ടി കെ അജിത്, പി എം മുഹമ്മദ് കുഞ്ഞി ഹാജി, പി സുനില്‍കുമാര്‍, എം സതീഷ് കുമാര്‍ എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തു.
Keywords: Pension Issues: K Muralidharan Criticized LDF Govt, Kannur, News, K Muralidharan, Congress, BJP, CPM, Inauguration, Meeting, Criticized, LDF Govt, Kerala.