Navakerala | പയ്യന്നൂര്‍ മണ്ഡലം നവകേരള സദസ് പ്രചാരണ സ്തൂപം ഒരുക്കി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പയ്യന്നൂര്‍ മണ്ഡലം നവ കേരള സദസിന്റെ പ്രചാരണാര്‍ഥം പയ്യന്നൂര്‍ താലൂക് ലൈബ്രറിക്ക് മുന്നില്‍ പ്രചാരണ സ്തൂപം സ്ഥാപിച്ചു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ വി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസന്‍ ചിത്രാഞ്ജലിയാണ് ശില്പം ഒരുക്കിയത്.


Navakerala | പയ്യന്നൂര്‍ മണ്ഡലം നവകേരള സദസ് പ്രചാരണ സ്തൂപം ഒരുക്കി

ടി ഐ മധുസൂദനന്‍ എം എല്‍ എ, ജില്ലാ പഞ്ചായത് അംഗം എം രാഘവന്‍, തഹസില്‍ദാര്‍ മനോജ് കുമാര്‍, സംഘാടക സമിതി ജെനറല്‍ കണ്‍വീനര്‍ സുനില്‍ കുമാര്‍, വൈസ് ചെയര്‍മാന്‍ പി സന്തോഷ്, പ്രചരണ സബ് കമിറ്റി ചെയര്‍മാന്‍ വി ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നവംബര്‍ 20 ന് രാവിലെ ഒമ്പതു മണിക്ക് പയ്യന്നൂര്‍ പൊലീസ് മൈതാനിയില്‍ നടക്കും.

Keywords:  Payyannur Constituency Navakerala Sadas set up campaign stupa, Kannur, News, Constituency Navakerala Sadas, Campaign Stupa, Inauguration, Police, Chief Minister, Pinarayi Vijayan, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia