പത്തനംതിട്ട: (KVARTHA) ശബരിമല ളാഹയില്‍ ബസ് അപകടം. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരുക്കേറ്റു. ആന്ധ്ര സ്വദേശികളായ തീര്‍ഥാടകരുടെ മിനി ബസാണ് റോഡിലേയ്ക്ക് മറിഞ്ഞത്. ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.
ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയില്‍വച്ച് ചൊവ്വാഴ്ച (21.11.2023) പുലര്‍ചെയായിരുന്നു അപകടം. റോഡരികിലെ ഡിവൈഡറിലിടിച്ച ബസ് റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ രണ്ട് പേരെ പത്തനംതിട്ട ജെനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പെരുനാട് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. 34 പേരാണ് ബസിലുണ്ടായിരുന്നത്.
Road Accident | ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു കുട്ടിയടക്കം 7 പേര്‍ക്ക് പരുക്ക്
അപകടത്തില്‍പെട്ടത് ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്ര സ്വദേശികള്‍
Pathanamthitta News, Seven, Sabarimala, Pilgrims, Injured, Bus Overturned, Lah