പത്തനംതിട്ട: (KVARTHA) ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകന്‍ സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു. ബെംഗ്‌ളൂറു സ്വദേശിയായ സൗത് ബി ബി ക്രോസ് 26 - മെയിന്‍ ജയാ നഗറിലെ വി എ മുരളി (59) ആണ് മരിച്ചത്. വെള്ളിയാഴ്ച (17.11.2023) വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ മുരളി പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സന്നിധാനം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.
Pilgrim Died | ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകന്‍ സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു
നാളികേരം എറിഞ്ഞുടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
Pathanamthitta News, Pilgrim, Collapsed, Died, Sabarimala, Temple, Devotee