Follow KVARTHA on Google news Follow Us!
ad

Body Found | പത്തനംതിട്ടയില്‍ റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; സമീപം മണ്ണെണ്ണ കന്നാസും തീപ്പെട്ടിയും ടോര്‍ചും കണ്ടെത്തി

മരിച്ചത് പുരുഷനാണെന്ന് സ്ഥിരീകരണം Death, Dead Body, Found, Road Side, Pathanamthitta News, Police, Omallur News
പത്തനംതിട്ട: (KVARTHA) ഓമല്ലൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പള്ളത്ത് റോയല്‍ ഗാസ് ഏജന്‍സി ഗോഡൗണിന് സമീപത്താണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. റോഡരികിലായി ശനിയാഴ്ച (11.11.2023) രാവിലെയാണ് സംഭവം.

നടക്കാനിറങ്ങിയ പ്രദേശവാസികളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സമീപത്ത് മണ്ണെണ്ണ കന്നാസ്, തീപ്പെട്ടി, ടോര്‍ച് എന്നിവ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.




Keywords: News, Kerala, Kerala-News, Police-News, Malayalam-News, Death, Dead Body, Found, Road Side, Pathanamthitta News, Police, Omallur News, Pathanamthitta: Dead body found in road side.

Post a Comment