Follow KVARTHA on Google news Follow Us!
ad

Accidental Death | റോഡ് മുറിച്ച് കടക്കുന്നതിനിടെ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു

ചികിത്സയിലിരിക്കെയാണ് മരണം Pathanamthitta News, Transport Commissioner, ADGP Sreejith, Vehicle, Hit, Road, Accident, Accidental Death, Hospital, Tre
പത്തനംതിട്ട: (KVARTHA) റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പറന്തല്‍ പറപ്പെട്ടി മുല്ലശ്ശേരില്‍ പത്മകുമാര്‍ (48) ആണ് മരിച്ചത്. ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ചാണ് പത്മകുമാറിന് ഗുരുതരമായി പരുക്കേറ്റത്. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച (19.11.2023) രാവിലെയാണ് മരിച്ചത്.

നവംബര്‍ 16ന് രാത്രി 8 മണിക്ക് പറന്തല്‍ വെച്ചായിരുന്നു ദാരുണ അപകടം നടന്നത്. പത്മകുമാര്‍ മറുവശത്തുനിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടക്കാണ് അപകടം ഉണ്ടായത്. പരുക്കേറ്റ പത്മകുമാര്‍ ആദ്യം അടൂര്‍ ഗവ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡികല്‍ കോളജിലും ചികിത്സ തേടിയിരുന്നു. കോട്ടയത്ത് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.


 

Keywords: News, Kerala, Kerala-News, Accident-News, Regional-News, Pathanamthitta News, Transport Commissioner, ADGP Sreejith, Vehicle, Hit, Road, Accident, Accidental Death, Hospital, Treatment, Middle Aged, Man, Died, Pathanamthitta: ADGP Sreejith's vehicle hit while crossing the road, middle aged man died.

Post a Comment