Protest | സര്‍കാര്‍ സ്‌കൂള്‍ മതിലില്‍ സി പി എമിന്റെ പാര്‍ടി ചിത്രങ്ങള്‍; പ്രതിഷേധവുമായി കെ എസ് യു
വിഷയത്തില്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്
CPM, Protest, KSU, Pictures, Complaint, Education Director, Kerala
കണ്ണൂര്‍: (KVARTHA) ചാല ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവേശന മതിലില്‍ സൗന്ദര്യ വല്‍ക്കരണത്തിന്റെ മറവില്‍ സി പി എമിന്റെ പാര്‍ടി ചിത്രങ്ങളും നേതാക്കളുടെ ഫോടോയും ഉള്‍പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. ഇടത് രാഷ്ട്രീയം ഒളിച്ചു കടത്തുന്നതിന് പൊതുമുതല്‍ വികൃതമാക്കുന്നുവെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍ പറഞ്ഞു.
സി പി എം ന്റെ തിരഞ്ഞെടുപ്പ് ചിഹ്നമടക്കം ആലേഖനം ചെയ്തിട്ടുള്ള ചിത്രങ്ങള്‍ ഗവ സ്‌കൂളിന്റെ മതിലില്‍ വരയ്ക്കുന്നത് നവകേരള മോഡല്‍ ആണോ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. ഈ ചിത്രം മായ്ക്കാന്‍ അധികാരികള്‍ നേതൃത്വം കൊടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി കെ എസ് യു രംഗത്ത് വരുമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് അറിയിച്ചു. വിഷയത്തില്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പെടെയുള്ളവര്‍ക്ക് കെ എസ് യു പരാതിയും നല്‍കിയിട്ടുണ്ട്.