Follow KVARTHA on Google news Follow Us!
ad

Rally | കണ്ണൂരില്‍ നവംബര്‍ പത്തിന് ഫലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി നടത്തും

കണ്ണൂര്‍ മേയര്‍ അഡ്വ ടിഒ മോഹനന്‍ മുഖ്യാതിഥി ആയിരിക്കും Palestine Solidarity Rally, Press Meet, Politics, Muslim League, Kerala News
കണ്ണൂര്‍: (KVARTHA) മുഴുവന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും കാറ്റില്‍പ്പറത്തി ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന മനുഷ്യക്കശാപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ പത്തിന് കണ്ണൂരില്‍ ഫലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിക്കുമെന്ന് കോ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ മുസ്ലീം ലീഗ് ജില്ലാ കമിറ്റി ഓഫിസായ കണ്ണൂര്‍ ബാഫകി തങ്ങള്‍ ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Palestine solidarity rally will be held in Kannur on November 10, Kannur, News, Palestine Solidarity Rally, Press Meet, Politics, Muslim League, Inauguration, Chief Gust, Kerala News

ഒരുമാസം പിന്നിട്ട ഫലസ്തീനെതിരെയുള്ള എല്ലാ സീമകളും കടന്നിരിക്കെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സമയമാണിതെന്ന് കോ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ലോക മനസാക്ഷിയുടെ നൊമ്പരമാണ് ഇന്ന് ഫലസ്തീന്‍. യുഎന്‍ അംഗീകാരത്തോടെയുള്ള സ്വതന്ത്ര രാഷ്ട്രപദവി ഇനിയും യാഥാര്‍ഥ്യമാവാതെ ജന്മനാടിന് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം പതിറ്റാണ്ടുകളായി തുടരുന്ന കാര്യമാണ്. കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ആയിര കണക്കിന് ഫലസ്തീന്‍ മക്കള്‍ കൊല്ലപ്പെടുകയും നൂറിലധികം തവണ പാവനമായ മസ്ജിദുല്‍ അഖ്സകിന് നേരെ ഇസ്രാഈല്‍ സേന ആക്രമണമഴിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുക എന്നതാണ് പരിഹാരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും യുദ്ധം നിര്‍ത്തണമെന്ന് യുഎന്നും പറഞ്ഞിട്ടും ഇസ്രാഈല്‍ യുദ്ധ കൊതിയില്‍ നിന്നും മാറുന്നില്ല. ഈ നിലപാടിനെതിരെ ഒന്നിച്ച് പ്രതികരിച്ച് പൊതുബോധം ഉണര്‍ത്തേണ്ടിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് മുസ്ലിം കോര്‍ഡിനേഷന്‍ കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ഐക്യദാര്‍ റാലിയും പൊതുസമ്മേളനവും നടത്തുന്നത്. റാലിയിലും പൊതുസമ്മേളനത്തിലും കാല്‍ ലക്ഷം പേര്‍ പങ്കെടുക്കും. ബ്രിടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ കണ്ണൂരിലെ രംഗവേദിയായ വിളക്കുന്തറ മൈതാനത്തിന് സമീപം (പ്രഭാത് ജന്‍ക്ഷന്‍) നിന്ന് വൈകിട്ട് നാലുമണിക്ക് റാലി ആരംഭിക്കും. കലക്ടറേറ്റ് ടൗണ്‍ സ്‌ക്വയറില്‍ വൈകിട്ട് 6.30ന് പൊതുസമ്മേളനം ഇടി മുഹമ്മദ് ബശീര്‍ എംപി ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍ മേയര്‍ അഡ്വ ടിഒ മോഹനന്‍ മുഖ്യാതിഥി ആയിരിക്കും. പിപി ഉമ്മര്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. അബ്ദുര്‍ റഹ്‌മാന്‍ കല്ലായി, അഡ്വ ഓണമ്പള്ളി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ ആര്‍ യൂസുഫ്, റഫീഖ് അണിയാരം, അബ്ദുല്‍ ലത്വീഫ് കുരുമ്പുലാക്കല്‍, ശിഹാബ് എടക്കര, ഡോ എ എ ബശീര്‍, ബിടി കുഞ്ഞു തുടങ്ങിയവര്‍ സംസാരിക്കും.

ഇന്‍ഡ്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്ത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള മുസ്ലിം ജമാഅത്ത്, കെ എന്‍ എം (മര്‍കസ്സുഅവ ), വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ,എം ഇ എസ്, എം എസ് എസ് എന്നീ സംഘടനകള്‍ അടങ്ങുന്നതാണ് മുസ്ലിം കോര്‍ഡിനേഷന്‍ കമിറ്റിയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ അബ്ദുര്‍ റഹ്‌മാന്‍ കല്ലായി (മുസ്ലിം ലീഗ്), അബ്ദുല്‍ കരീം ചേലേരി (കണ്‍വീനര്‍), എ കെ അബ്ദുല്‍ ബാഖി (സമസ്ത ), പി കെ മുഹമ്മദ് സാജിദ് നദ് വി (പ്രസിഡന്റ് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍), സി എച് ഇസ്മാഈല്‍ ഫാറൂഖി (ജില്ലാ ട്രഷറര്‍ കെ എന്‍ എം )നിസാര്‍ അതിരകം (കേരള മുസ്ലിം ജമാഅത്ത് ), ടി മുഹമ്മദ് നജീബ് (കെ എന്‍ എം മര്‍കസുദ്ദവ), കെ വി ശംസുദ്ദീന്‍ (വിസ്ഡം), കെ പി നൗശാദ് (എം ഇ എസ് ), വി മുനീര്‍ (എം എസ് എസ്) എന്നിവര്‍ പങ്കെടുത്തു.

Keywords: Palestine solidarity rally will be held in Kannur on November 10, Kannur, News, Palestine Solidarity Rally, Press Meet, Politics, Muslim League, Inauguration, Chief Gust, Kerala News.

Post a Comment