Follow KVARTHA on Google news Follow Us!
ad

Youth Killed | പട്ടാമ്പിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു; സുഹൃത്താണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് മരണമൊഴി

റോഡില്‍ രക്തക്കറയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാറും കണ്ടെത്തി Palakkad News, Young Man, Killed, Pattambi News, Police, Friend, Hospital, Help, Car,
പാലക്കാട്: (KVARTHA) പട്ടാമ്പിയില്‍ പാതിരാത്രി അരുംകൊല. പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവില്‍ ബീവറേജിന് സമീപത്തുവച്ച് യുവാവ് വെട്ടേറ്റ് മരിച്ചു. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്. സംഭവത്തില്‍ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൊലീസ് പറയുന്നത്: രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ റോഡില്‍ രക്തക്കറയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാറും കണ്ടെത്തി. കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് ഉണ്ടായിരുന്നു. കാറിനുള്ളില്‍ നിന്ന് കത്തിയുടെ കവറും കണ്ടെടുത്തു.

ഇതോടെ പൊലീസ് ആശുപത്രികളില്‍ അന്വേഷിച്ചതോടെയാണ് സംഭവം അറിയുന്നത്. കാറിലെത്തിയ സംഘം യുവാവിനെ കത്തികൊണ്ട് വെട്ടുകയായിരുന്നു. കോയമ്പതൂരില്‍ നിന്ന് പഠനം കഴിഞ്ഞ് വരുന്ന തൃത്താല സ്വദേശിയാണ് വൈകിട്ട് ആറരയോടെ അന്‍സാറിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. കഴുത്തില്‍ മുറിവേറ്റ് ശരീരത്തില്‍ മുഴുവന്‍ രക്തം ഒലിച്ച നിലയില്‍ അന്‍സാര്‍ റോഡിലേക്ക് ഇറങ്ങി സഹായമഭ്യര്‍ഥിച്ചതായിരുന്നു.

വഴിയേ വരുന്ന തൃത്താല സ്വദേശി അന്‍സാറിനെ കണ്ടതും ഇരു ചക്ര വാഹനത്തില്‍ കയറ്റി പട്ടാമ്പിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്ത് മുറിഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് വിദഗ്ധ ചികിത്സയ്ക്ക് മുന്‍പ് തന്നെ മരണപ്പെടുകയായിരുന്നു. തന്റെ സുഹൃത്താണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് അന്‍സാര്‍ ആശുപത്രി അധികൃതരോട് പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.


 

Keywords: News, Kerala, Kerala-News, Crime, Crime-News, Palakkad News, Gang, Young Man, Killed, Pattambi News, Police, Friend, Hospital, Help, Car, Vehicle, Palakkad: Young man killed in Pattambi.

Post a Comment