പാലക്കാട്: (KVARTHA) നെല്ലിയാമ്പതി കാരപ്പാറയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന തുടങ്ങി. ഉച്ചയോടെയാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.
ഒരാഴ്ചയായി ഈ പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയാണ് ചരിഞ്ഞത്. കാട്ടാന രാത്രിയും പകലും ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം, ആനയുടെ മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Wild Elephant | പാലക്കാട് കാരപ്പാറയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
ഒരാഴ്ചയായി പ്രദേശത്ത് തമ്പടിച്ചിരിക്കുകയായിരുന്നു
Palakkad News, Wild Elephant, Found Dead, Nelliampathi News, Karapara News, Forest Department