പാലക്കാട്: (KVARTHA) ഓടിക്കൊണ്ടിരിക്കുന്ന ബസില്‍നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റു. മണ്ണാര്‍ക്കാട് റൂടിലാണ് സംഭവം. തെങ്കര ഗവര്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി മര്‍ജാനക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച (16.11.2023) രാവിലെയാണ് അപകടമുണ്ടായത്.
പതിവ് പോലെ ബസ് കയറിയ കുട്ടി, തെങ്കര സ്‌കൂളിന് അടുത്തുള്ള സ്റ്റോപിലിറങ്ങുന്ന വേളയിലാണ് സംഭവം. മറ്റു കുട്ടികളിറങ്ങിയതിന് പിന്നാലെ ബസ് മുന്നോട്ടെടുത്തു. ഈ സമയത്താണ് വിദ്യാര്‍ഥി ബസില്‍ നിന്നും പുറത്തേക്ക് വീണതെന്നും കുട്ടി വീണത് കണ്ടിട്ടും ജീവനക്കാര്‍ ബസ് നിര്‍ത്താതെ മുന്നോട്ട് പോയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ കൈക്കും കാലിനും പരുക്കേറ്റു. ഓടിക്കൂടിയ സമീപവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
അതേസമയം, ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കൂടെയുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു. വിഷയത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു.
Student Injured | മണ്ണാര്‍ക്കാട് റൂടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്
കുട്ടി വീഴുന്ന കണ്ടിട്ടും ജീവനക്കാര്‍ വാഹനം നിര്‍ത്താതെ പോയതായി പരാതി
Palakkad News, Student, Injured, Fall, Moving Bus, Mannarkkad News