പാലക്കാട്: (KVARTHA) മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖലയില്‍ വഴി നടക്കാനാകാതെ പേപ്പട്ടി ശല്യം രൂക്ഷമായതായി പ്രദേശവാസികള്‍. കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.
ക്ലാസിലേക്ക് അതിക്രമിച്ച് കയറിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാര്‍ഥിയെ ആക്രമിച്ചു. ഒരു അധ്യാപകനും കടിയേറ്റു. അധ്യാപകരുടെ സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
അതേസമയം, മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്. സ്‌കൂളിലെ മറ്റൊരു കുട്ടിക്കും കഴിഞ്ഞ ദിവസം സ്‌കൂളിന് പുറത്ത് നിന്ന് കടിയേറ്റിരുന്നു. സ്‌കൂള്‍ അധികൃതര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി.
Stray Dog | പാലക്കാട് ക്ലാസിനകത്ത് കയറി തെരുവ് നായയുടെ ആക്രമണം; കുട്ടികള്‍ക്കും അധ്യാപകനും കടിയേറ്റു; ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍
ഇതര സംസ്ഥാന തൊഴിലാളിക്കും പരുക്കേറ്റു
Palakkad news, Stray Dog, Attack, Class Room, Teacher, Hospital, Labor, Injured, Complaint