പാലക്കാട്: (KVARTHA) വിനോദ യാത്രക്കിടെ മലയാളി വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എന്‍ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി മുണ്ടൊളി ഷാരത്തുപറബില്‍ ശ്രീ സയനയാണ് മരിച്ചത്. സ്‌കൂളില്‍നിന്ന് മൈസൂറിലേക്കുള്ള ഉല്ലാസ യാത്രക്കിടെയാണ് ദാരുണമായ മരണം.
തിങ്കളാഴ്ച (06.11.2023) രാത്രിയാണ് ശ്രീ സയനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. മൈസൂര്‍ കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരികാസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്ന് ബസുകളിലായി 135 വിദ്യാര്‍ഥികളും 15 അധ്യാപകരും ഉള്‍പെടെ 150 പേരാണ് യാത്രക്ക് പോയത്. യാത്ര ഒഴിവാക്കി മൂന്ന് ബസുകളും തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു.
Student Died | സ്‌കൂളില്‍നിന്നും മൈസൂറിലേക്ക് വിനോദയാത്ര പോയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു
തിരിച്ച് വരുന്നതിനിടെ ശാരീരികാസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു
Palakkad News, 10'th Class, Student, Girl, Died, Heart Attack, Cardiac Arrest, Mysore