Follow KVARTHA on Google news Follow Us!
ad

Virat Kohli | പിറന്നാൾ ദിനത്തിൽ ചരിത്രം രചിച്ച് വിരാട് കോഹ്‌ലി; 49-ാം സെഞ്ചുറി നേട്ടം; സച്ചിൻ ടെണ്ടുൽക്കറുടെ ലോകറെക്കോഡിനൊപ്പമെത്തി

ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ കളിക്കാരനായും മാറി, Virat Kohli, Sports, Cricket, South Africa, Sachin Tendulkar
കൊൽക്കത്ത: (KVARTHA) 35-ാം ജന്മദിനത്തിൽ അതുല്യ നേട്ടങ്ങൾ കൈവരിച്ച് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മത്സരത്തിൽ സെഞ്ച്വറി നേടിയ കോഹ്‌ലി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമെത്തി. കോഹ്‌ലിയുടെ 49-ാം ഏകദിന സെഞ്ച്വറി നേട്ടമാണിത്. 119 പന്തിലാണ് വിരാട് കോഹ്ലി ശതകം പൂർത്തിയാക്കിയത്. 277-ാം ഏകദിന ഇന്നിംഗ്‌സിലാണ് നേട്ടം കൈവരിച്ചത്.

Cricket, Sports, Virat Kohli, Sachin, World Cup, South Africa, Kolkata, Sanath Jaysurya, On birthday, Virat Kohli scores 49th ODI century.

ഏകദിന ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ കളിക്കാരനായും കോഹ്‌ലി മാറി. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെ മറികടന്നാണ് എക്കാലത്തെയും ഉയർന്ന റൺസ് നേടിയവരുടെ പട്ടികയിൽ കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ

സച്ചിൻ തന്റെ ഏകദിന കരിയറിൽ 463 മത്സരങ്ങളാണ് കളിച്ചത്. ഇക്കാലയളവിൽ 452 ഇന്നിങ്‌സുകളിൽ നിന്നായി 18426 റൺസ് നേടി. 44.83 ആയിരുന്നു അദ്ദേഹത്തിന്റെ ശരാശരി. 49 സെഞ്ചുറികളും 96 അർധസെഞ്ചുറികളും സച്ചിൻ നേടിയിട്ടുണ്ട്. സച്ചിനും കോഹ്ലിക്കും ശേഷം ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയ താരം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്. 259 മത്സരങ്ങളിൽ നിന്നായി 31 സെഞ്ചുറികളാണ് രോഹിത് നേടിയത്.

49 വിരാട് കോഹ്‌ലി (277 ഇന്നിംഗ്‌സ്)
49 സച്ചിൻ ടെണ്ടുൽക്കർ (452 ​​ഇന്നിംഗ്‌സ്)
31 രോഹിത് ശർമ്മ (251 ഇന്നിംഗ്‌സ്)
30 റിക്കി പോണ്ടിംഗ് (365 ഇന്നിംഗ്‌സ്)
28 സനത് ജയസൂര്യ (433 ഇന്നിംഗ്‌സ്)

പിറന്നാൾ ദിനത്തിൽ 50+ സ്കോർ

ഏകദിനത്തിൽ പിറന്നാൾ ദിനത്തിൽ 50+ സ്കോർ ചെയ്യുന്ന ആറാമത്തെ ഇന്ത്യൻ താരമായും കോഹ്‌ലി മാറി. സച്ചിൻ ടെണ്ടുൽക്കർ, വിനോദ് കാംബ്ലി, നവജ്യോത് സിംഗ് സിദ്ധു, ഇഷാൻ കിഷൻ, യൂസഫ് പത്താൻ എന്നിവർക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏകദിനത്തിൽ 6000 റൺസും കോഹ്‌ലി തികച്ചു. സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ഇന്ത്യൻ മണ്ണിൽ 6000+ റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് അദ്ദേഹം. 6976 റൺസാണ് സച്ചിൻ ഇന്ത്യയിൽ നേടിയത്.

ഇന്ത്യക്കായി പിറന്നാൾ ദിനത്തിൽ ഏകദിനത്തിൽ 50+ സ്കോർ ചെയ്ത കളിക്കാർ

* സച്ചിൻ ടെണ്ടുൽക്കർ (134) vs ഓസ്‌ട്രേലിയ, ഷാർജ, 1998 (25-ാം ജന്മദിനം)
* വിനോദ് കാംബ്ലി (100*) vs ഇംഗ്ലണ്ട്, ജയ്പൂർ, 1993 (21-ാം ജന്മദിനം)
* നവജ്യോത് സിംഗ് സിദ്ധു (65*) vs വെസ്റ്റ് ഇൻഡീസ്, മുംബൈ, 1994 (31-ാം ജന്മദിനം)
* ഇഷാൻ കിഷൻ (59) vs ശ്രീലങ്ക, കൊളംബോ, 2021 (23-ാം ജന്മദിനം)
* യൂസഫ് പത്താൻ (50*) vs ഇംഗ്ലണ്ട്, ഇൻഡോർ, 2008 (26-ാം ജന്മദിനം)
* വിരാട് കോഹ്ലി vs ദക്ഷിണാഫ്രിക്ക, കൊൽക്കത്ത, 2023 (35-ാം ജന്മദിനം).

Keywords: Cricket, Sports, Virat Kohli, Sachin, World Cup, South Africa, Kolkata, Sanath Jaysurya, On birthday, Virat Kohli scores 49th ODI century.

Post a Comment