Follow KVARTHA on Google news Follow Us!
ad

Visa | പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഒമാനിൽ വിസ നിയമങ്ങളിൽ മാറ്റം; ടൂറിസ്റ്റ്, വിസിറ്റ് വിസകൾ തൊഴിൽ വിസയിലേക്ക് മാറ്റുന്നത് നിർത്തിവച്ചു; ബംഗ്ലാദേശി പൗരന്മാർക്കും ഇനി ഒരറിയിപ്പ് വരെ വിസയില്ല

ഇനി എക്സിറ്റ് ആകേണ്ടിവരും Oman, Visa, Royal Oman Police, ഗൾഫ് വാർത്തകൾ
മസ്ഖറ്റ്: (KVARTHA) എല്ലാത്തരം ടൂറിസ്റ്റ്, വിസിറ്റ് വിസകളും തൊഴിൽ വിസയിലേക്ക് മാറ്റുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ഒമാൻ ഭരണകൂടം അറിയിച്ചു. ഇനി മുതൽ വിസിറ്റിംഗ് വിസയിലോ, ടൂറിസ്റ്റ് വിസയിലോ, ബിസിനസ് വിസയിലോ ഒമാനിലുള്ളവർക്ക് തൊഴിൽ വിസയിലേക്കോ, ഫാമിലി വിസയിലേക്കോ മാറാൻ കഴിയില്ല.

News, World, Muscat, Oman, Visa, Royal Oman Police, Oman suspends work visa conversion from visit visas for all nationalities.

നേരത്തെ വിസിറ്റ് വിസയിൽ രാജ്യത്ത് എത്തുന്ന പ്രവാസികൾക്ക് തൊഴിൽ വിസയിലേക്ക് മാറാമായിരുന്നു. പുതിയ മാറ്റത്തോടെ വിസ മാറാൻ ആഗ്രഹിക്കുന്നവർ ഒമാനിൽ നിന്നും എക്സിറ്റ് ആയാൽ മാത്രമേ പുതിയ വിസയിലേക്ക് മാറാൻ കഴിയുകയുള്ളൂ.

കൂടാതെ, ഒക്ടോബർ 31 മുതൽ ബംഗ്ലാദേശി പൗരന്മാർക്ക് ഏതെങ്കിലും വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. എന്നിരുന്നാലും ഇതിന്റെ കാരണം അധികൃതർ സൂചിപ്പിച്ചിട്ടില്ല. നിലവിൽ വിസയിലുള്ള ബംഗ്ലാദേശുകാർക്ക് വിസ പുതുക്കുന്നതിനോ, വേറെ വിസയിലേക്ക് മാറുന്നതിനോ തടസമില്ല. ഒമാനിലെ പ്രവാസി തൊഴിലാളികളുടെ പട്ടികയിൽ ബംഗ്ലാദേശി പൗരന്മാരാണ് ഒന്നാമത്, 703,840 ബംഗ്ലാദേശികൾ ഓമനിലുണ്ടെന്നാണ് കണക്ക്. തൊട്ട് പിന്നിൽ ഇന്ത്യക്കാരാണ് (530,242).


Keywords: News, World, Muscat, Oman, Visa, Royal Oman Police, Oman suspends work visa conversion from visit visas for all nationalities.
< !- START disable copy paste -->

Post a Comment