SWISS-TOWER 24/07/2023

PM Modi | ഡീപ്‌ഫേക്: ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി; താന്‍ പാടുന്ന തരത്തിലൊരു വീഡിയോ അടുത്തിടെ കാണാനിടയായെന്നും നരേന്ദ്ര മോദി

 


ന്യൂഡെല്‍ഹി: (KVARTHA) ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗത്തിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), 'ഡീപ്‌ഫേക്' അടക്കമുള്ളവ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ച് ജനങ്ങളെ മാധ്യമ പ്രവര്‍ത്തകര്‍ ബോധവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡെല്‍ഹിയില്‍ ബിജെപിയുടെ ദീപാവലി മിലന്‍ പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പാടുന്ന തരത്തിലൊരു വീഡിയോ അടുത്തിടെ കാണാനിടയായെന്നും മോദി പറഞ്ഞു. നടിമാരുടെ ഡീപ്‌ഫേക് വീഡിയോകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

'ഞാന്‍ പാടുന്ന തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടു. എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ് അത്'-പ്രധാനമന്ത്രി പറഞ്ഞു. പരിപാടിയില്‍ ഇന്‍ഡ്യയെ 'വിക്ഷിത് ഭാരത്' (വികസിത ഇന്ത്യ) ആക്കാനുള്ള തന്റെ ദൃഢനിശ്ചയത്തെക്കുറിച്ചും മോദി പരാമര്‍ശിച്ചു.

ഇവ കേവലം വാക്കുകളല്ലെന്നും അടിസ്ഥാന യാഥാര്‍ഥ്യമാണ്. കോവിഡ് പാന്‍ഡെമിക് സമയത്ത് ഇന്‍ഡ്യ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. രാജ്യം പുരോഗമിക്കുകയാണെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങി. 'ഛഠ് പൂജ' ഒരു ദേശീയ ഉത്സവമായി മാറിയെന്നും ഇത് വളരെ സന്തോഷകരമായ കാര്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

തെന്നിന്‍ഡ്യന്‍ നടി രശ്മിക മന്ദാന, ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫ്, കജോള്‍ എന്നിവരുടേതെന്ന പേരില്‍ അശ്ലീലമായ തരത്തിലുള്ള ഡീപ്‌ഫേക് വീഡിയോകള്‍ അടുത്തിടെ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. രശ്മികയുടെ ഡീപ്‌ഫേക് വീഡിയോ ആണ് ആദ്യം പ്രചരിച്ചത്. വീഡിയോയില്‍ യഥാര്‍ഥത്തിലുള്ളത് സമൂഹ മാധ്യമതാരം സാറ പട്ടേലായിരുന്നു. സാറയുടെ മുഖത്തിന് പകരം രശ്മികയുടെ മുഖം ചേര്‍ത്തായിരുന്നു വീഡിയോ. കത്രീന നായികയായെത്തുന്ന 'ടൈഗര്‍ 3' യില്‍നിന്നുള്ള ചിത്രമെന്ന പേരിലായിരുന്നു അടുത്ത വ്യാജ ചിത്രം. ഇന്‍ഫ്‌ലുവന്‍സര്‍ റോസി ബ്രീനിന്റെ വീഡിയോയില്‍ മുഖം മോര്‍ഫ് ചെയ്താണ് കജോളിന്റേതാണെന്ന മട്ടില്‍ പ്രചരിച്ചത്.

ഡീപ്‌ഫേകുകള്‍ അത്യന്തം അപകടകരമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ഐടി ചട്ടമനുസരിച്ച് വ്യാജ ഉള്ളടക്കം വരാതിരിക്കേണ്ട ഉത്തരവാദിത്തം ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ക്കുണ്ട്. സര്‍കാരോ ഉപയോക്താവോ ശ്രദ്ധയില്‍പെടുത്തിയാല്‍ 36 മണിക്കൂറിനുള്ളില്‍ ഇവ നീക്കം ചെയ്യണം. ഇല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരും.

PM Modi | ഡീപ്‌ഫേക്: ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി; താന്‍ പാടുന്ന തരത്തിലൊരു വീഡിയോ അടുത്തിടെ കാണാനിടയായെന്നും നരേന്ദ്ര മോദി



Keywords: News, National, National-News, Technology, Technology-News, Deepfake, Video, PM Modi, Prime Minster, Singing Garba Song, Big Concern, Narendra Modi, Social Media, Fraud, Case, Warning, New Delhi, National News, Now Deepfake Video Of PM Modi Singing Garba Song: 'Big Concern'.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia