'LoCKAmp' എന്ന ഈ ഉപകരണം നൂതനമായ 'ലാബ് ഓൺ എ ചിപ്പ്' സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കൂടാതെ മൂക്കിലെ സ്രവങ്ങളിൽ നിന്ന് കോവിഡ് വേഗത്തിലും കുറഞ്ഞ ചിലവിലും കണ്ടെത്തുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. മൂക്കിൽ നിന്ന് സാംപിളുകൾ എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കി സ്‌മാർട്ട്‌ഫോൺ ആപ്പിലൂടെ പരിശോധന ഫലം വേഗത്തിൽ അറിയാനാവും. കൂടാതെ ബാക്ടീരിയയും കാൻസറും ഉൾപ്പെടെയുള്ള മറ്റ് രോഗകാരികളെ കണ്ടെത്തുന്നതിന് കഴിവുമുണ്ട്.
യുകെയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലാണ് പുതിയ ഉപകരണം ഗവേഷണം നടത്താനും വികസിപ്പിക്കാനും തുടങ്ങിയത്. 10 മിനിറ്റിനുള്ളിൽ പിസിആർ ടെസ്റ്റ് പോലെ വൈറസിന്റെ ജനിതക തിരിച്ചറിയൽ നടത്താൻ കഴിയുന്ന ഉപകരണമാണ് ഗവേഷകർ ലക്ഷ്യമിട്ടത്. എന്നാൽ വെറും മൂന്ന് മിനിറ്റിനുള്ളിൽ പ്രവർത്തിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബാത്തിന്റെ സെന്റർ ഫോർ ബയോ എൻജിനീയറിംഗ് & ബയോമെഡിക്കൽ ടെക്നോളജീസിലെ ഡെസ്പിന മോഷൗ പറഞ്ഞു.
Keywords:News,Top-Headlines, News-Malayalam-News, Health, Health-News, Lifestyle, Lifestyle-News, world, Scientists, Health, UK, Covid, cancer,