Follow KVARTHA on Google news Follow Us!
ad

Attacked | ചത്ത കോഴിയുടെ മാംസാവശിഷ്ടം പൂച്ച കടിച്ചുകൊണ്ടുവന്ന് അയല്‍വാസിയുടെ വീട്ടുപരിസരത്തിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മാരകായുധം കൊണ്ടുള്ള ആക്രമണത്തില്‍ അച്ഛനും മകനും പരുക്ക്

ഇരുവരെയും കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റി Neighbour, Attacked , Injury, Hospital, Treatment, Police, Murder Case, Kerala
പത്തനംതിട്ട: (KVARTHA) ചത്ത കോഴിയുടെ മാംസാവശിഷ്ടം പൂച്ച കടിച്ചുകൊണ്ടുവന്ന് അയല്‍വാസിയുടെ വീട്ടുപരിസരത്തിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മാരകായുധം കൊണ്ടുള്ള ആക്രമണത്തില്‍ അച്ഛനും മകനും പരുക്ക്. പെരുനാട് പൊന്നംപാറയില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം.

Neighbour Attacked Father and Son, Pathanamthitta, News, Neighbour, Attacked , Injury, Hospital, Treatment, Police, Murder Case, Kerala

സുകുമാരന്‍, മകന്‍ സുനില്‍ എന്നിവര്‍ക്കാണ് തലയ്ക്ക് വെട്ടേറ്റത്. അയല്‍വാസിയായ പ്രസാദാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് പരാതി. പരുക്കേറ്റ ഇരുവരെയും താലൂക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതിനുശേഷം കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വ്യാഴാഴ്ച സുകുമാരന്റെ വീട്ടുപരിസരത്തുനിന്നും ചത്ത കോഴിയുടെ മാംസാവശിഷ്ടമടക്കം പൂച്ച കടിച്ചുകൊണ്ടുവന്ന് പ്രസാദിന്റെ വീട്ടുപരിസരത്തിട്ടത് തര്‍ക്കത്തിന് കാരണമായി. ഇത് ഇരുവരും തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചു. പിന്നീട് മകന്‍ സുനില്‍ പ്രസാദിന്റെ വീട്ടിലെത്തി വീണ്ടും പ്രശ്നങ്ങളുണ്ടാക്കുകയും അടിപിടിയിലെത്തുകയും ചെയ്തു. ഇതിനുശേഷം മാരകായുധങ്ങളുമായി സുകുമാരന്റെ വീട്ടിലെത്തിയ പ്രസാദ് ഇരുവരെയും തലയ്ക്ക് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.

പെരുനാട് പൊലീസ് പ്രസാദിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Keywords: Neighbour Attacked Father and Son, Pathanamthitta, News, Neighbour, Attacked , Injury, Hospital, Treatment, Police, Murder Case, Kerala.

Post a Comment