രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ മുഖ്യാതിഥിയാകും. ചേലോറ ട്രഞ്ചിംഗ് മൈതാനത്തിനു സമീപത്തായി 2.70 ഏകറിലാണ് പാര്‍ക് സ്ഥിതി ചെയ്യുന്നത്. കോര്‍പറേഷന്റെ അമൃത് പദ്ധതിയിലുള്‍പെടുത്തി ഒന്നരക്കോടിയിലധികം രൂപ ചിലവഴിച്ചാണ് പാര്‍ക് നിര്‍മിച്ചിരിക്കുന്നത്. പാര്‍കിംഗ് ഏരിയ, ആംഫി തീയറ്റര്‍, കോംപൗന്‍ഡ് വാള്‍ എന്നിവയുള്‍പെടെയാണ് പാര്‍കിന്റെ നിര്‍മാണം നടത്തിയിട്ടുള്ളത്.
കണ്ണൂര്‍ മട്ടന്നൂര്‍ പ്രധാന പാതക്ക് അരികില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക് ആയതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ ഏറ്റവും സൗകര്യപ്രദമാകുമെന്ന് മേയര്‍ ടിഒ മോഹനന്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷനിലെ ട്രഞ്ചിങ് മൈതാനമായ ചേലോറയിലെ മാലിന്യം തളളല്‍ കാരണം പരിസരവാസികളായ നൂറിലേറെ വീട്ടുകാര്‍ ഏറെ ദുരിതത്തിലായിരുന്നു. ഇതിനെതിരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രദേശവാസികളും കുടുംബങ്ങളും നിരവധി സമരങ്ങളാണ് നടത്തിയിരുന്നത്.
ചേലോറയിലെ മാലിന്യം തളളല്‍ വിഷയം ഒരുപരിധിവരെ പരിഹരിച്ച കോര്‍പറേഷന്‍ ബജറ്റില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കിയത്. ഇതോടെ അതിമനോഹരമായ പാര്‍കുകളിലൊന്നാണ് കണ്ണൂര്‍ ജില്ലക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്.
Keywords: Nehru Park built, now Chelora became a model for the country, Kannur, News, Nehru Park, Inauguration, Childrens Day, Ramesh Chennithala, Ground, Natives, Kerala News.