കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയുടെ നവ കേരള സദസിന്റെ സുരക്ഷയുടെ ഭാഗമായി കണ്ണൂരില്‍ കെ എസ് യു, യൂത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ കസ്റ്റഡിയിലെടുത്തു. പഴയങ്ങാടിയില്‍ നിന്നാണ് കെ എസ് യു, യൂത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും നവകേരള സദസില്‍ പങ്കെടുക്കാന്‍ മാടായിപ്പാറയിലെ പാളയം മൈതാനത്ത് എത്തുന്നതിന് മുന്‍പെയാണ് പൊലീസ് നടപടി.
പയ്യന്നൂരില്‍ നവകേരള സദസില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനിടെയാണ് തൊട്ടടുത്ത കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയില്‍ വെച്ച് കെ എസ് യു,- യൂത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഴയങ്ങാടില്‍ വന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നാണ് നേതാക്കൾ പറയുന്നത്.
യൂത് കോണ്‍ഗ്രസ് കല്ല്യാശ്ശേരി ബ്ലോക് വൈസ് പ്രസിഡന്റ് സുഫൈല്‍, നിയോജക മണ്ഡലം പ്രസിഡന്റ് റാഹിബ്, ബ്ലോക് ജെനറല്‍ സെക്രടറിമാരായ മുബാസ്,അർശാദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരെ ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തു പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നാണ് ആരോപണം. പൊലീസ് നടപടിക്കെതിരെ കെ എസ് യു, യൂത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധിച്ചു.
Keywords: News, Kerala, Kannur, Youth Congress, Politics, KSU, Nava Kerala Sadas, Custody, Police, Nava Kerala Sadas: KSU and Youth Congress leaders taken into custody.
< !- START disable copy paste -->