Nava Kerala Sadas | 'കേന്ദ്രം ശത്രുത പുലർത്തുന്നു', ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; നവകേരള സദസിന് പ്രൗഢതുടക്കം

 


മഞ്ചേശ്വരം: (KVARTHA) കേന്ദ്ര സർകാർ സംസ്ഥാന സർകാരിനോട് ശത്രുത മനോഭാവത്തിലാണ് പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവ കേരള സദസിന്റെ സംസ്ഥാന തല ഉദ്‌ഘാടനം മഞ്ചേശ്വരം പൈവളിഗെ ഗവ. ഹയര്‍ സെകൻഡറി സ്‌കൂൾ മൈതാനത്ത് സജ്ജീകരിച്ച വേദിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
Nava Kerala Sadas | 'കേന്ദ്രം ശത്രുത പുലർത്തുന്നു', ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; നവകേരള സദസിന് പ്രൗഢതുടക്കം


ജി എസ് ടി ഇനത്തിൽ തന്നെ 8,600 കോടിയോളം രൂപ സംസ്ഥാന സർകാരിന് കേന്ദ്രം നൽകാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റു എല്ലാ മേഖലയിലും കേന്ദ്രസർകാരിൽ നിന്ന് ലഭിക്കേണ്ടത് കോടികളാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷ സർകാർ ആയതിനാൽ പണം അനുവദിക്കുന്ന കാര്യത്തിൽ എപ്പോഴും ശത്രുതാ മനോഭാവമാണെന്ന് കേന്ദ്രം നിലപാടെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു,

ലൈഫ് ഭവന പദ്ധതിയിൽ ഗുണഭോക്താക്കൾ വീടിനുമുന്നിൽ കേന്ദ്രസർകാരിന്റെ പേര് എഴുതിവെക്കണം എന്നുള്ളത് ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ്. അതിന് കേരളം നിന്നു കൊടുക്കില്ല. രാജ്യത്ത് പലതും തെറ്റായ മുദ്രാവാക്യങ്ങളാണ് ഉണ്ടാകുന്നത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങി എല്ലാം ഒരു എന്ന ആശയം കേന്ദ്രസർകാർ കൊണ്ടുവരുന്നത് രാജ്യത്തിൻറെ മതനിരപേക്ഷതയും അഖണ്ഡതയും തകർക്കുവാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് കോൺഗ്രസ് നടപ്പിലാക്കിയ തെറ്റായ സാമ്പത്തിക നയം തന്നെയാണ് ബിജെപിയും തുടർന്നു പോകുന്നത്. ഇത് രാജ്യത്തിന് വലിയ ദുരന്തമാണ് ഉണ്ടാക്കാൻ പോകുന്നത്. ആഗോളവൽക്കരണം അംഗീകരിച്ചത് കോൺഗ്രസാണ്. സമ്പന്നനെ അതീവ സമ്പന്നനാക്കുന്നതും ദരിദ്രനെ അതീവ ദരിദ്രനും ആക്കി മാറ്റുന്ന നയങ്ങൾക്ക് കോൺഗ്രസും ബിജെപിയുമാണ് എല്ലാ പിന്തുണയും നൽകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ റവന്യൂ മന്ത്രി വി രാജൻ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രടറി വി വേണു സ്വാഗതം പറഞ്ഞു. മന്ത്രിമാരായ അഹ്‌മദ്‌ ദേവര്‍ കോവില്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍ കുട്ടി, എ കെ ശശീന്ദ്രന്‍, അഡ്വ. കെ ആന്റണി രാജു എന്നിവര്‍ സംസാരിച്ചു.

മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, ജെ ചിഞ്ചുറാണി, വി എന്‍ വാസവന്‍, സജി ചെറിയാന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, വി ശിവന്‍കുട്ടി, എം ബി രാജേഷ്, അഡ്വ. ജി ആര്‍ അനില്‍, ഡോ. ആര്‍ ബിന്ദു, വീണ ജോര്‍ജ്, വി അബ്ദുർ റഹ്‌മാന്‍, എംഎൽഎമാരായ ഇ ചന്ദ്രശേഖരന്‍, സി എച് കുഞ്ഞമ്പു, എം രാജഗോപാലാന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍, കേരള തുളു അകാഡമി ചെയര്‍മാന്‍ കെ ആര്‍ ജയാനന്ദ, സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായ വി വി രാജന്‍, രഘുദേവ് മാസ്റ്റര്‍,സംഘാടക സമിതി കണ്‍വീനറായ ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, പുത്തിഗെ ഗ്രാമ പഞ്ചായത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ, പൈവളികെ ഗ്രാമ പഞ്ചായത് പ്രസിഡന്റ് കെ ജയന്തി, വോര്‍ക്കാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് എസ് ഭാരതി, മീഞ്ച ഗ്രാമ പഞ്ചായത് പ്രസിഡന്റ് സുന്ദരി ആര്‍ ഷെട്ടി, മഞ്ചേശ്വരം ഗ്രാമപഞ്ചായത് പ്രസിഡന്റ് ജീന്‍ ലവീന മൊന്തേറൊ, മുന്‍ മന്ത്രി ഇ പി ജയരാജന്‍, മുന്‍ പാര്‍ലമെന്റ് അംഗങ്ങളായ പി കെ ശ്രീമതി ടീച്ചര്‍,പി കരുണാകരന്‍, പ്രശസ്ത കലാകാരന്മാരായ രഘു ഭട്ട്, സന്തോഷ്, ഉദ്യോഗസ്ഥര്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിര്‍ സന്നിഹിതരായി. ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നന്ദി പറഞ്ഞു. 140 നിയമസഭാ മണ്ഡലങ്ങളിലും സദസ് സംഘടിപ്പിക്കും. ഡിസംബർ 23ന് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സമാപനം.

Keywords:  News, kasaragod,Malayalam-News, Kasaragod-News, Kerala, Nava Kerala Sadas, Malayalam News, Politics, Nava Kerala Sadas begins in Manjeswaram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia