Keywords: Native of Malappuram died at his residence in Riyadh, Riyadh, News, Found Dead, Malappuram Native, Dead Body, Visit Visa, Joseph, Obituary, World News.
Died | സന്ദര്‍ശന വിസയിലെത്തിയ മലപ്പുറം സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍
മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍
Found Dead, Malappuram Native, Dead Body, Visit Visa, World News
റിയാദ്: (KVARTHA) സന്ദര്‍ശന വിസയിലെത്തിയ മലപ്പുറം സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടില്‍ ജോസഫ് (72) ആണ് മരിച്ചത്. റിയാദിലുള്ള മകന്റെ അടുത്ത് സന്ദര്‍ശന വിസയില്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
പരേതരായ ആന്റണി - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മേരിക്കുട്ടി. മക്കള്‍: ആന്റണി, പ്രീതി. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇതിനാവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ എം സി സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജെനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്.