Follow KVARTHA on Google news Follow Us!
ad

Died | മലപ്പുറം സ്വദേശി ജുബൈലില്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

ഔദ്യോഗിക നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും Malappuram Native, Hospital, Dead Body, Collapsed, Mortuary, World News
സഊദി അറേബ്യ: (KVARTHA) മലപ്പുറം സ്വദേശി ജുബൈലില്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മാളിയേക്കല്‍ സ്വദേശി റശീദ് കുഞ്ഞുമൊയ്ദീന്‍ എന്ന കരുവാടന്‍ അബ്ദര്‍ റസാഖ് (50) ആണ് മരിച്ചത്. ജുബൈലിലെ കംപനിയില്‍ സ്റ്റോര്‍ കീപറായി ജോലി ചെയ്തുവരികയായിരുന്നു. മാളിയേക്കല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ കോഡിനേറ്ററും ആയിരുന്നു.

Native of Malappuram collapsed and died at his residence in Jubail, Jubail, News, Malappuram Native, Hospital, Dead Body, Collapsed, Mortuary, Dead, Obituary, World News.

താസമ സ്ഥലത്ത് കുഴഞ്ഞുവീണ ഉടനെ കൂടെ താമസിച്ചിരുന്നവര്‍ റസാഖിനെ ജുബൈല്‍ ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ജുബൈല്‍ ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കയാണെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലീം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

മാതാവ്: ഖ്വദീജ. ഭാര്യ: അഫീറ. മക്കള്‍: മുഹമ്മദ് അഫ്രാസ്, മുഹമ്മദ് അന്‍ഫാസ്, അസ് ഫാര്‍. സഹോദരങ്ങള്‍: നസീമ, അബുല്‍ മജീദ്, അബ്ദുല്‍ മുനീര്‍.

Keywords: Native of Malappuram collapsed and died at his residence in Jubail, Jubail, News, Malappuram Native, Hospital, Dead Body, Collapsed, Mortuary, Dead, Obituary, World News.

Post a Comment