Follow KVARTHA on Google news Follow Us!
ad

MVD | ഇനി ഞാൻ എന്ത് ചെയ്യും സാറെ? വാഹനം വിറ്റുപോയിട്ടും വാങ്ങിയവര്‍ പണിതരുന്നുണ്ടോ? ഇ ചെലാന്‍ ഇപ്പോഴും നിങ്ങളുടെ പേരില്‍ തന്നെയാണോ വരുന്നത്? ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തുചെയ്യണം? ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടിയുമായി എംവിഡി

ഉടമസ്ഥാവകാശം മാറ്റാന്‍ സഹകരിക്കാന്‍ ആവശ്യപ്പെടുക MVD, FB Post, RC Owner, Kerala News
തിരുവനന്തപുരം: (KVARTHA) കൈവശമുണ്ടായിരുന്ന വാഹനം വിറ്റുപോയിട്ടും വാങ്ങിയവര്‍ പേരുമാറ്റാതെ ഉപയോഗിക്കുന്നതു കാരണം പലരും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തുചെയ്യണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കയാണ് മോടോര്‍ വെഹികിള്‍ ഡിപാര്‍ട് മെന്റ്.

MVD FB Post About RC Owners Questions, Thiruvananthapuram, News, RTO, Complaint, MVD, FB Post, RC Owner, Application, Kerala News

ഇത്തരത്തിലുള്ള നിരവധി പരാതികള്‍ വന്നതോടെയാണ് പൊതുജനങ്ങളുടെ അറിവിലേക്കായി ഫേസ് ബുകിലൂടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വാഹനം വില്‍ക്കുമ്പോള്‍ തന്നെ വില്‍ക്കുന്ന / വാങ്ങുന്ന ആളുടെ ഏരിയയിലെ ആര്‍ ടി ഓഫീസില്‍ ഓണ്‍ലൈന്‍ ആയി ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കുക. രേഖകള്‍ അവിടെ ഏല്‍പ്പിക്കണമെന്നും എംവിഡി നിര്‍ദേശിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇനി ഞാന്‍ എന്ത് ചെയ്യും സാറെ?

ചോദ്യം.

എന്റെ വാഹനം വിറ്റു, പക്ഷെ വാങ്ങിയവര്‍ പേര് മാറാതെ ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇ -ചെല്ലാന്‍ മൊത്തം എന്റെ പേരില്‍ വരുന്നു? എന്ത് ചെയ്യും സാറേ?

ഉത്തരം.

1. വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാന്‍ സഹകരിക്കാന്‍ ആവശ്യപ്പെടുക.

2. പോലീസില്‍ പരാതിപ്പെടുക.

3. വക്കീല്‍ നോട്ടിസ് അയക്കുക.

4.അതിനു ശേഷം ആര്‍ ടി ഓഫീസില്‍ പറഞ്ഞു വണ്ടി ബ്ലാക്ക് ലിസ്റ്റ് ചെയ്യിക്കുക.

5. കേസുമായി മുന്നോട്ടു പോകുക.

ചോദ്യം.

വാഹനം വാങ്ങിയവരെ അറിയില്ല, പക്ഷേ ഇ-ചെല്ലാന്‍ നമ്മുടെ പേരില്‍ വരുന്നു.

ഉത്തരം.

1. ഇ-ചെല്ലാന്‍ ഒരു ഉദ്യോഗസ്ഥന്‍ നേരിട്ട് വണ്ടി നിര്‍ത്തിച്ചു എഴുതിയതാണെങ്കില്‍ ഓടിച്ച ആളുടെ ഫോണ്‍ നമ്പര്‍ ആ ചലാനില്‍ തന്നെ ഉണ്ടാകും അതുവഴി നിലവില്‍ വാഹനം കൈവശം വച്ചിരിയ്ക്കുന്ന വ്യക്തിയെ ബന്ധപ്പെടാം.

2. RTO ഓഫീസുമായി ബന്ധപ്പെട്ടു, പുതിയ ആള്‍ ഇന്‍ഷുറന്‍സ് പുതുക്കുകയോ, പുക സര്‍ട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോ? എന്ന് പരിശോധിക്കുക. അവിടെ നിന്ന് കോണ്‍ടാക്ട് ഫോണ്‍ നമ്പര്‍ വാങ്ങാം.

3. പോലിസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുക്കുക.

4. മേല്‍ വിവരം RTO ഓഫീസില്‍ അറിയിച്ചു വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുക.

പരിവാഹന്‍ സൈറ്റില്‍ താങ്കളുടെ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുക.

അധികാരപ്പെട്ട വാഹന പരിശോധകന്‍ ആ വാഹനം പരിശോധിക്കുന്നു എങ്കില്‍ മേല്‍ ബ്ലാക്ക് ലിസ്റ്റ് കണ്ടു, അതില്‍ പറഞ്ഞ നമ്പറില്‍ നിങ്ങളെ വിളിക്കും. അത് വരെ ക്ഷമിക്കുക.

അല്ലെങ്കില്‍ സ്ഥിരം കേസ് വരുന്ന സ്ഥലവും സമയവും നോക്കി ആളെ നേരിട്ട് തന്നെ കണ്ടെത്താന്‍ ശ്രമിക്കുക.

മേല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വാഹനം വില്‍ക്കുമ്പോള്‍ തന്നെ വില്‍ക്കുന്ന / വാങ്ങുന്ന ആളുടെ ഏരിയയിലെ RT ഓഫീസില്‍ ഓണ്‍ലൈന്‍ ആയി ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കുക. രേഖകള്‍ അവിടെ ഏല്‍പ്പിക്കുക

 

Keywords: MVD FB Post About RC Owners Questions, Thiruvananthapuram, News, RTO, Complaint, MVD, FB Post, RC Owner, Application, Kerala News.

Post a Comment