Follow KVARTHA on Google news Follow Us!
ad

Found Dead | മൂവാറ്റുപുഴയില്‍ 2 അതിഥി തൊഴിലാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല

അസം സ്വദേശികളാണെന്നാണു പ്രാഥമിക വിവരം Dead Body, Migrant Labours, Police, Natives, Mortuary, Kerala News
മൂവാറ്റുപുഴ: (KVARTHA) രണ്ട് അതിഥി തൊഴിലാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ ആനിക്കാടിനു സമീപം അടൂപറമ്പില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഒപ്പമുണ്ടായിരുന്നുവെന്നു കരുതുന്ന മൂന്നാമനെ കാണാനില്ലെന്നാണ് സമീപവാസികള്‍ നല്‍കുന്ന വിവരം. മൂവരും അസം സ്വദേശികളാണെന്നാണു പ്രാഥമിക വിവരം.

Muvattupuzha: Migrant Labours Found Dead, Kochi, News, Crime, Criminal Case, Dead Body, Migrant Labours, Police, Natives, Mortuary, Kerala News

മോഹന്‍തോ, ദീപാങ്കര്‍ ബസുമ എന്നിവരാണു മരിച്ചത്. തടിമില്‍ തൊഴിലാളികളാണ്. ഇരുവരെയും കഴുത്തിനു മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ശരീരത്തില്‍ വേറെയും മുറിവുകളുണ്ടെന്നാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. മൂന്നാമനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകമെന്നാണ് സംശയിക്കുന്നത്.

Keywords: Muvattupuzha: Migrant Labours Found Dead, Kochi, News, Crime, Criminal Case, Dead Body, Migrant Labours, Police, Natives, Mortuary, Kerala News.

Post a Comment