Follow KVARTHA on Google news Follow Us!
ad

Life Imprisonment | മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പിരിഞ്ഞു താമസിക്കുന്നതിനിടെയാണ് കൊലപാതകം US Court, Life Imprisonment, Malayali Nurse, Kerala News
കോട്ടയം: (KVARTHA) മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയ് - മേഴ്‌സി ദമ്പതികളുടെ മകള്‍ മെറിന്‍ ജോയി (27) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിന്(നെവിന്‍- 37) യുഎസിലെ ഫ്‌ളോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

Murder of Malayali nurse in US: Youth sentenced to life imprisonment, Kottayam, News, Crime, Criminal Case, Media, Report, US Court, Life Imprisonment, Malayali Nurse, Kerala News

ഫിലിപ്പിനു ജയില്‍മോചിതനാകാന്‍ സാധിക്കില്ലെന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 2020 ജൂലൈ 28ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മയാമിയിലെ കോറല്‍ സ്പ്രിങ്‌സിലുള്ള ബ്രോവഡ് ഹെല്‍ത് ഹോസ്പിറ്റലില്‍ നഴ്‌സായിരുന്ന മെറിനെ ജോലി സ്ഥലത്തു നിന്നു മടങ്ങുന്നതിനിടെ ആശുപത്രിയുടെ കാര്‍ പാര്‍കിങ്ങില്‍ വച്ച് ആക്രമിക്കുകയായിരുന്നു. കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയെന്നാണു കേസ്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നു പിരിഞ്ഞു താമസിക്കുന്നതിനിടെയാണു മെറിനെ ഫിലിപ് കൊലപ്പെടുത്തിയത്.

കേസ് വിസ്താര സമയത്തു കുറ്റം സമ്മതിച്ചതിനാല്‍ വധശിക്ഷയില്‍ നിന്നു ഫിലിപ്പിനെ ഒഴിവാക്കി. മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് അഞ്ചു വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. മെറിനു നീതി ലഭിച്ചതായി അമ്മ മേഴ്‌സി പറഞ്ഞു. ഫിലിപ് - മെറിന്‍ ദമ്പതികളുടെ മകള്‍ ഇപ്പോള്‍ മേഴ്‌സിക്കും ജോയിക്കുമൊപ്പമാണ്.

Keywords: Murder of Malayali nurse in US: Youth sentenced to life imprisonment, Kottayam, News, Crime, Criminal Case, Media, Report, US Court, Life Imprisonment, Malayali Nurse, Kerala News.

Post a Comment