Follow KVARTHA on Google news Follow Us!
ad

Jailed | പിലാത്തറയിലെ ആക്രി കടക്കാരനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ 10 വര്‍ഷം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു

തുക അടച്ചില്ലെങ്കില്‍ 6 മാസം കൂടി അധിക തടവ് അനുഭവിക്കണം Murder Case Accused, Court Verdict, Jailed, Kerala News
കണ്ണൂര്‍: (KVARTHA) പിലാത്തറയിലെ ആക്രി കടക്കാരനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ 10 വര്‍ഷം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി. 

കുടുംബത്തോടൊപ്പം തളിപ്പറമ്പ് പിലാത്തറയിലെ അബ്ദുല്ല ക്വാര്‍ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കുന്ന ആക്രിക്കടക്കാരനായ പാലക്കാട് നെന്‍മാറയിലെ എളവേഞ്ചേരി സ്വദേശി തണ്ണിപുഴയില്‍ രാജീവ് കുമാറിനെ (37) കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ശങ്കറിനെയാണ് പത്തുവര്‍ഷം തടവിനും അന്‍പതിനായിരം രൂപ പിഴയടക്കാനും തലശേരി രണ്ടാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.


Murder case accused sentenced to 10 years in prison and to pay a fine of half a lakh rupees, Kannur, News, Murder Case Accused, Court Verdict, Jailed, Complaint, Police, Bial, Kerala News.


പ്രതി പിഴയടക്കുന്നില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. 2020- നവംബര്‍ അഞ്ചിന് രാത്രി ഏഴരമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിലാത്തറയില്‍ ആക്രികട നടത്തുന്ന രാജീവ് കുമാര്‍ കട പൂട്ടി താമസസ്ഥലത്തേക്ക് വരുമ്പോള്‍ മുന്‍ വിരോധം കാരണം പ്രതിയായ ശങ്കര്‍ കത്തിവീശി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊല്ലപ്പെട്ട രാജീവ് കുമാറിന്റെ ഭാര്യ ശിവകാമിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രൊസിക്യൂഷനു വേണ്ടി അഡീഷനല്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ വി എസ് ജയശ്രി ഹാജരായി. കേസിലെ പ്രതിയായ ശങ്കര്‍ നിലവില്‍ ആരും ജാമ്യമെടുക്കാനില്ലാത്തതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെയാണ് വിചാരണ നേരിട്ടത്. അതിനാല്‍ റിമാന്‍ഡ് കാലം ശിക്ഷയില്‍ ഇളവു ചെയ്യും. മുന്‍ അഡീഷനല്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ കെപി ബിനീഷയാണ് നേരത്തെ പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
Keywords: Murder case accused sentenced to 10 years in prison and to pay a fine of half a lakh rupees, Kannur, News, Murder Case Accused, Court Verdict, Jailed, Complaint, Police, Bial, Kerala News.

Post a Comment