Continuous Sleep | കുംഭകര്‍ണ സിന്‍ഡ്രോം: ഉറങ്ങാന്‍ കിടന്ന 26 കാരന്‍ എഴുന്നേറ്റത് എട്ടുദിവസത്തിന് ശേഷം; അസാധാരണ സംഭവത്തില്‍ അമ്പരന്ന് ഡോക്ടര്‍മാര്‍, കാരണമിത്
Nov 13, 2023, 09:38 IST
മുംബൈ: (KVARTHA) തുടര്‍ച്ചയായി എട്ട് ദിവസം കിടന്നുറങ്ങിയ 26 കാരന്റെ അസാധാരണ സംഭവത്തില്‍ അമ്പരന്ന് ഡോക്ടര്‍മാര്‍. യുവാവിന്റെ ഉറക്കം ശ്രദ്ധയില്‍പെട്ട കുടുംബം ആദ്യം പ്രാദേശിക വൈദ്യന്മാരെയും മന്ത്രവാദികളെയും സമീപിച്ചു. എന്നിട്ടും ഉറക്കം തുടര്‍ന്നതോടെ ഇയാളെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിശോധനയില്‍ യുവാവിന് ക്ലെയിന്‍-ലെവിന്‍ സിന്‍ഡ്രോം (കെഎല്‍എസ്) ആണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സങ്കീര്‍ണമായ രോഗാവസ്ഥയാണ് കെഎല്‍എസ്. രോഗത്തിന്റെ കൃത്യമായ കാരണം പൂര്‍ണമായി മെഡികല്‍ സയന്‍സിന് മനസിലായിട്ടില്ലെന്ന് വോക്ഹാര്‍ഡ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. പ്രശാന്ത് മഖിജ പറഞ്ഞു.
കെഎല്‍എസ് കണ്ടുപിടിക്കാന്‍ പ്രത്യേക പരിശോധനകളൊന്നുമില്ല. അപൂര്‍വമായാണ് ഈ രോഗമുണ്ടാകുകയെന്നും അവര്‍ വ്യക്തമാക്കി. കരിയറില്‍ മൂന്നാമത്തെ കേസാണ് കൈകാര്യം ചെയ്യുന്നതെന്നും പത്ത് വര്‍ഷത്തിന് മുമ്പാണ് രണ്ട് കേസുകള്‍ ഉണ്ടായതെന്നും ഡോക്ടര്‍ പറഞ്ഞു.
സാധാരണയായി 12 നും 25 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരിലും യുവാക്കളിലും ഈ അസുഖം കൂടുതലായി കാണപ്പെടുമെന്നും ന്യൂറോളജിസ്റ്റ് ഡോ രാഹുല്‍ ചാക്കോര്‍ പറഞ്ഞു. ഈ രോഗത്തിന് വ്യക്തമായ കാരണങ്ങളൊന്നുമില്ല. വൈറല്‍ അണുബാധ പോലുള്ള കാരണമുണ്ടാകാം. 'കുംഭകര്‍ണ സിന്‍ഡ്രോം' എന്നും ഈ രോഗത്തെ ഡോക്ടര്‍മാര്‍ വിളിക്കാറുണ്ട്.
അതേസമയം, എട്ടുദിവസത്തെ ഉറക്കത്തിനിടയില്‍ ഇയാള്‍ കുറച്ച് തവണ ഭക്ഷണം കഴിക്കാനും പ്രാഥമിക കൃത്യത്തിനും മാത്രമായി എഴുന്നേറ്റിരുന്നുവെന്നും അതും അര്‍ധബോധാവസ്ഥയിലായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.