ലക് നൗ: (KVARTHA) പനി ബാധിച്ചെത്തിയവര്‍ക്ക് ഡെങ്കിപ്പനിയുടെ ചികിത്സ നല്‍കിയെന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ നിരവധി ആശുപത്രികള്‍ക്കെതിരെ നടപടി എടുത്ത് ആരോഗ്യ വകുപ്പ്. രോഗികള്‍ക്ക് തെറ്റായ ചികിത്സ നല്‍കുന്നുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് കാംപയ്ന്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ഏതാനും സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി എടുത്തത്. വ്യാജ ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യുപിയിലെ ബിജ്നോര്‍ പ്രദേശത്തുള്ള ആശുപത്രികള്‍ക്കാണ് പൂട്ട് വീണത്. പ്രസ്തുത ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്ത രോഗികളെ സര്‍കാര്‍ ആശുപത്രികളിലേക്ക് മാറ്റി. ഇത്തരം വ്യാജ ആശുപത്രികളുടെയും ഡോക്ടര്‍മാരുടേയും ചതിക്കുഴിയില്‍ വീഴരുതെന്നും സര്‍കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഡോക്ടര്‍മാര്‍ കാംപയ്ന്‍ ആരംഭിച്ചത്. കാംപയ്ന്റെ പശ്ചാത്തലത്തില്‍ നടത്തിയ റെയ്ഡിലാണ് ആറോളം ആശുപത്രികള്‍ തെറ്റായ ചികിത്സ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
Keywords: Multiple hospitals, clinics sealed in UP's Bijnor for treating fever as dengue, UP, News, Dengue Fever, Health, Treatment, Patient, Hospital, Campaign, National News.