Follow KVARTHA on Google news Follow Us!
ad

Assembly Election | മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം അവസാനിച്ചു

ഭാരത് ജോഡോ യാത്ര കടന്നു പോയ 21 സീറ്റുകളില്‍ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് MP Election, Campaign, Politics, Leaders, National News
ഭോപാല്‍: (KVARTHA) മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെയും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലേക്കുമുള്ള അവസാനഘട്ട തിരഞ്ഞെടുപ്പിന്റെയും പരസ്യ പ്രചാരണം അവസാനിച്ചു. വ്യാഴാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. നവംബര്‍ 17നാണ് രണ്ടിടത്തും വോടെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.

മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2,533 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. മത്സരിക്കുന്ന പാര്‍ടികളുടെ ഉന്നത നേതാക്കള്‍ സംസ്ഥാനത്തുടനീളം റാലികളില്‍ അഭിസംബോധന ചെയ്തും, റോഡ് ഷോകള്‍ നടത്തിയും വോട് അഭ്യര്‍ഥിച്ചു.

MP Election 2023: Curtains Down On MP Poll Campaign; 2,533 Candidates In Race For 230 Assembly Seats, Bhopal, News, MP Election, Campaign, Politics, Leaders, BJP, Congress, Rahul Gandhi, Prime Minister, National News.

മധ്യപ്രദേശില്‍ നക്സലൈറ്റ് ബാധിത ജില്ലകളായ ബാലാഘട്ട്, മണ്ഡ്ല, ദിന്‍ഡോരി ഒഴികെയുള്ള ഇടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം വൈകുന്നേരം ആറു മണിക്ക് അവസാനിച്ചു. സംസ്ഥാനം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ടിയും (ബിജെപി) പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്.

5,60,60,925 വോടര്‍മാരാണ് ഉള്ളത്. ഇതില്‍ 2,88,25,607 പുരുഷന്മാരും 2,72,33,945 സ്ത്രീകളും 1,373 മൂന്നാം ലിംഗക്കാരും ആണ്. വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് വോടെടുപ്പ്. 2,049 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

പ്രചാരണത്തിന്റെ അവസാന ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധി-വദ്ര, ബി ജെ പി നേതാക്കളായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ നേതാക്കള്‍ പ്രചാരണത്തിനെത്തിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര കടന്നു പോയ 21 സീറ്റുകളില്‍ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ പാതിവഴിയില്‍ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ഛത്തീസ്ഗഢില്‍ ഭരണവിരുദ്ധ വികാരമില്ലാത്തതും പ്രീപോള്‍ സര്‍വേകളിലെ മുന്‍തൂക്കവുമെല്ലാം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഭൂപേഷ് ബാഘേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്. ഇത് തുടക്കം മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന് ഏറെ മുന്‍തൂക്കം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഛത്തിസ്ഗഢില്‍ അവസാനഘട്ട പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നു. നവംബര്‍ ഏഴിനാണ് 20 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്.

Keywords: MP Election 2023: Curtains Down On MP Poll Campaign; 2,533 Candidates In Race For 230 Assembly Seats, Bhopal, News, MP Election, Campaign, Politics, Leaders, BJP, Congress, Rahul Gandhi, Prime Minister, National News.

Post a Comment