Follow KVARTHA on Google news Follow Us!
ad

Found Dead | കാണാതായ 3 വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; വീട്ടുടമ അറസ്റ്റില്‍

'ബലാത്സംഗശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൂര്‍ചയേറിയ ആയുധം ഉപയോഗിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു' Dead Body, Girl, Police, Arrested
ഫരീദാബാദ്: (KVARTHA) കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയില്‍ കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ പൊലീസെത്തി തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് സമീപത്തെ വീട്ടിലെ കുളിമുറിയില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വീട്ടുടമസ്ഥന്‍ ടെറസില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി.

Missing Girl Found Dead in Neighbours House, Haryana, News, Crime, Criminal Case, Dead Body, Girl, Police, Arrested, National

ബലാത്സംഗശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൂര്‍ചയേറിയ ആയുധം ഉപയോഗിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

Keywords: Missing Girl Found Dead in Neighbours House, Haryana, News, Crime, Criminal Case, Dead Body, Girl, Police, Arrested, National.  

Post a Comment