Keywords: Missing Boy Found Dead in Sugar cane field, UP, News, Crime, Criminal Case, Dead Body, CCTV, Complaint, Police, Murder, National News.
Found Dead | 'ബലാത്സംഗത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല; 8 വയസ്സുകാരനെ കൊലപ്പെടുത്തിയശേഷം മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു'; 21കാരന്‍ പിടിയില്‍
രക്തത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്
Dead Body, CCTV, Complaint, Police, Murder, National News
ലക് നൗ: (KVARTHA) ബലാത്സംഗത്തിന് ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് എട്ടു വയസ്സുകാരനെ കൊലപ്പെടുത്തിയശേഷം മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചെന്ന സംഭവത്തില്‍ യുവാവ് പിടിയില്‍. ഉത്തര്‍ പ്രദേശിലെ ബിലാസ് പൂരിലാണ് ക്രൂരമായ കൊലപാതകം നടന്നത്. 21കാരനായ ശിവം എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്.
കൊല്ലപ്പെട്ട കുട്ടിയുടെ പിതാവാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയതെന്നും ബിലാസ്പൂര്‍ പൊലീസ് പറഞ്ഞു. കുട്ടിയുടെ അയല്‍ക്കാരനാണ് പ്രതി. കരിമ്പിന്‍ തോട്ടത്തിലേക്ക് കുട്ടിയുമായി പോകുന്നത് പ്രദേശത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുതിര്‍ന്ന കുട്ടിയുടെ വസ്ത്രങ്ങളും സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.