സാല്‍വഡോറില്‍ വച്ചു നടന്ന മിസ് യൂനിവേഴ്‌സ് മത്സരത്തില്‍ 84 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് ഷീനിസ് വിജയകിരീടം നേടിയത്. കമ്യൂനികേഷന്‍സില്‍ ബിരുദമുള്ള ഷീനിസ് മാനസികാരോഗ്യ രംഗത്തും തന്റേതായ ഇടം സൃഷ്ടിച്ചിട്ടുള്ള വ്യക്തിത്വമാണ്. ഉത്കണ്ഠാരോഗമുള്ള ഷീനിസ് അണ്ടര്‍സ്റ്റാന്റ് യുവര്‍ മൈന്‍ഡ് എന്ന പേരില്‍ ഒരു പ്രൊജക്ടും ആരംഭിച്ചിട്ടുണ്ട്. മാനസികാരോഗ്യത്തേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യുകയും അതേക്കുറിച്ചുള്ള മനോഭാവം മാറ്റുകയുമാണ് ഷീനിസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് ചണ്ഡിഗഡ് സ്വദേശിയായ ശ്വേത ശാര്‍ദ എന്ന 23 കാരിയും പങ്കെടുത്തിരുന്നു. എന്നാല്‍ അവസാന 20 പേരില്‍ മാത്രമേ ശ്വേതയ്ക്ക് ഉള്‍പെടാനായുള്ളു. ഓസ്‌ട്രേലിയയുടെ മൊറായ വില്‍സണ്‍ രണ്ടാം സ്ഥാനവും തായ്‌ലന്റിന്റെ അന്റോണിയ പൊര്‍സില്‍ഡ് മൂന്നാം സ്ഥാനവും നേടി.
1994ല്‍ സുസ്മിത സെന്‍ ആണ് ആദ്യമായി വിശ്വസുന്ദരിപ്പട്ടം നേടിയ ഇന്‍ഡ്യക്കാരി. വിശ്വസുന്ദരിപ്പട്ടം ലഭിക്കുന്ന രണ്ടാമത്തെ ഇന്‍ഡ്യക്കാരി ലാറാ ദത്തയാണ്. 21 വര്‍ഷത്തിനിപ്പുറം 2021-ല്‍ ഹര്‍നാസ് സന്ധുവിലൂടെ വീണ്ടും മറ്റൊരു ഇന്‍ഡ്യക്കാരികൂടി വിശ്വസുന്ദരിപ്പട്ടം നേടുകയുണ്ടായി.
വ്യക്തിപ്രഭാവം, അഭിമുഖങ്ങള്‍, വസ്ത്രങ്ങള്‍, റാംപ് വാക്ക് തുടങ്ങിയവയ്ക്കുശേഷമാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.
Keywords: News, National, National-News, Miss Universe, 2023 Winner, Sheynnis Palacios, Represent, Nicaragua, Wins, Crow, Watch, Winning Video, New Delhi, Miss Universe 2023: Sheynnis Palacios Representing Nicaragua Wins The Crow.