Melissa Barrera | 'മിണ്ടാതിരിക്കില്ല, മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നത് തുടരും'; ഇസ്രാഈൽ വിരുദ്ധ പോസ്റ്റിന്റെ പേരിൽ ഷോയിൽ നിന്ന് പുറത്താക്കിയ ഹോളിവുഡ് നടി നിലപാട് വ്യക്തമാക്കി രംഗത്ത്

 


വാഷിംഗ്ടൺ: (KVARTHA) ഇസ്രാഈൽ വിരുദ്ധ പ്രസ്താവനകൾ നടത്തിയതിന് 'സ്‌ക്രീം' എന്ന അമേരിക്കൻ ടിവി സീരീസിൽ അഭിനയിക്കുന്ന നടി മെലിസ ബ്രെറയെ പരമ്പരയുടെ ഏഴാം പതിപ്പിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ മെക്‌സിക്കൻ നടി തന്റെ മൗനം വെടിഞ്ഞ് രംഗത്തെത്തി. താൻ മിണ്ടാതിരിക്കില്ലെന്ന് അവർ വ്യക്തമാക്കി.

Melissa Barrera | 'മിണ്ടാതിരിക്കില്ല, മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നത് തുടരും'; ഇസ്രാഈൽ വിരുദ്ധ പോസ്റ്റിന്റെ പേരിൽ ഷോയിൽ നിന്ന് പുറത്താക്കിയ ഹോളിവുഡ് നടി നിലപാട് വ്യക്തമാക്കി രംഗത്ത്

താൻ യഹൂദവിരുദ്ധതയെയും ഇസ്‌ലാമോഫോബിയയെയും അപലപിക്കുന്നതായി താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഈ ഭൂമിയിലെ ഓരോ വ്യക്തിയും തുല്യ മനുഷ്യാവകാശങ്ങളും അന്തസ്സും സ്വാതന്ത്ര്യവും അർഹിക്കുന്നു. ഒരു കൂട്ടം ആളുകൾ അവരുടെ നേതൃത്വമല്ല, ഒരു ഭരണസമിതിയും വിമർശനത്തിന് അതീതരായിരിക്കരുത് എന്ന് ഞാൻ വിശ്വസിക്കുന്നു.


കൂടുതൽ മരണങ്ങൾ ഉണ്ടാകാതിരിക്കാനും, അക്രമങ്ങൾ ഉണ്ടാകാതിരിക്കാനും, സമാധാനപരമായ സഹവർത്തിത്വത്തിനും വേണ്ടി ഞാൻ രാവും പകലും പ്രാർത്ഥിക്കുന്നു. ഞാൻ ഏറ്റവും ആവശ്യമുള്ളവർക്ക് വേണ്ടി സംസാരിക്കുന്നത് തുടരും, സമാധാനത്തിനും സുരക്ഷയ്ക്കും മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നത് തുടരും. നിശബ്ദത എനിക്ക് ഒരു ഓപ്ഷനല്ലെന്നും മെലിസ ബ്രെറ വ്യക്തമാക്കി.


ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തിലാണ് നടിയെ ഷോയിൽ നിന്ന് പുറത്താക്കിയത്. ഹമാസ് ആക്രമണത്തെ തുടർന്നുള്ള ഇസ്രാഈൽ നടപടികളെയും അവർ വിമർശിച്ചു. ഫലസ്തീനെ കോളനിവൽക്കരിച്ച രാജ്യം എന്ന് വിശേഷിപ്പിച്ച അവർ ഇസ്രാഈൽ സൈന്യം വംശഹത്യയും വംശീയ ഉന്മൂലനവും നടത്തുകയാണെന്നും ആരോപിച്ചിരുന്നു. ഗസ്സയെ കോൺസെൻട്രേഷൻ ക്യാമ്പ് പോലെയാണ് പരിഗണിക്കുന്നതെന്നും അവർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതിയിരുന്നു.


Keywords: Melissa,Speaking,Barrera,palestine,Hamas,Israel,Gaza,Screem,Attack,Bomb,Melissa Barrera vows to keep speaking out < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia