SWISS-TOWER 24/07/2023

Robbery | തലശ്ശേരിയില്‍ 5 കടകള്‍ തകര്‍ത്ത് വന്‍ കവര്‍ച; ലക്ഷങ്ങള്‍ നഷ്ടമായി

 


ADVERTISEMENT

തലശ്ശേരി: (KVARTHA) നഗരമധ്യത്തില്‍ അഞ്ച് കടകള്‍ തകര്‍ത്ത് വന്‍ കവര്‍ച. പുതിയ ബസ് സ്റ്റാന്‍ഡിലെ എംആര്‍എ ബേകറി, ഷിഫ ടെക്സ്റ്റയില്‍സ്, സ്റ്റാന്‍ഡ് വ്യൂ മെഡികല്‍സ്, മെട്രൊ ടെക്‌സ്‌റ്റൈയില്‍ എന്നീ സ്ഥാപനങ്ങളിലാണ് കവര്‍ച നടന്നത്.

എംആര്‍എ ബേകറിയില്‍ നിന്നും രണ്ട് ലക്ഷം രൂപ കവര്‍ന്നിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളില്‍ നിന്നും പണവും സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പൂട്ട് തകര്‍ത്തും ഷട്ടര്‍ പൊളിച്ചുമാണ് കവര്‍ച നടന്നിട്ടുള്ളത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Robbery | തലശ്ശേരിയില്‍ 5 കടകള്‍ തകര്‍ത്ത് വന്‍ കവര്‍ച; ലക്ഷങ്ങള്‍ നഷ്ടമായി

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാപാരി വ്യവസായ സമിതി നേതാവ് ഏഷ്യന്‍ ഇസ്മാ ഈലിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് പരിശോധിച്ചു വരികയാണ്.

Aster mims 04/11/2022
Keywords: Massive robbery at Thalassery, Kannur, News, Complaint, Massive Robbery, Probe, Police, CCTV, Dog Squad, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia