Martin George | മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരൻ യൂത് കോൺഗ്രസ് പ്രവർത്തകരെ വയർലെസ് സെറ്റ് കൊണ്ട് മർദിച്ചുവെന്ന് ഡി സി സി പ്രസിഡൻ്റ് മാർടിൻ ജോർജ്

 


കണ്ണൂർ: (KVARTHA) പൊലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി ജില്ലാ കോൺഗ്രസ് നേതൃത്വം. പഴയങ്ങാടി എരിപുരത്ത് പൊലീസ് പ്രകോപനമുണ്ടാക്കിയതായി കണ്ണൂർ ഡി സി സി പ്രസിഡൻ്റ് മാർടിൻ ജോർജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. യൂത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള കരുതൽ തടങ്കൽ എന്തിനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കണം. പൊലീസിൻ്റെ ഭാഗത്ത് നിന്നും വീഴ്ചയാണ് ഉണ്ടായത്. രണ്ട് പേർ കരിങ്കൊടി കാണിച്ചതിൽ പ്രകോപനം എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Martin George | മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരൻ യൂത് കോൺഗ്രസ് പ്രവർത്തകരെ വയർലെസ് സെറ്റ് കൊണ്ട് മർദിച്ചുവെന്ന് ഡി സി സി പ്രസിഡൻ്റ് മാർടിൻ ജോർജ്

കരിങ്കൊടി കാണിച്ച യൂത് കോൺഗ്രസ് പ്രവർത്തകനെ വയർലെസ് സെറ്റ് കൊണ്ട് പൊലീസുകാരൻ അക്രമിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരനാണ് വയർലെസ് സെറ്റ് കൊണ്ട് അക്രമിച്ചത്. ആ പൊലീസുകാരന് എതിരെ നടപടി എടുക്കണം. ഡിവൈഎഫ്ഐ പ്രവർത്തകർ യൂത് കോൺഗ്രസ് - യുത് ലീഗ് പ്രവർത്തകർക്കെതിരെ അക്രമം നടത്തിയ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്ത് വിടണം. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വിഹരിക്കാനായി നൽകിയതായും മാർടിൻ ജോർജ് പറഞ്ഞു.

ആസൂത്രിത അക്രമമാണ് ഡിവൈഎഫ്ഐ നടത്തിയത്. സർകാർ പരിപാടിയായ നവകേരളയാത്രയും നവകേരള സദസും സിപിഎം പരിപാടിയായി മാറിയിരിക്കുകയാണ്. ഇതിൻ്റെ കണ്ണൂരിലെ ഒരുക്കങ്ങളെ കുറിച്ച് സംസാരിച്ചത് സിപിഎം ജില്ല സെക്രടറി എം വി ജയരാജനാണ്. പരിപാടിയുടെ പേരിൽ വൻ സാമ്പത്തിക പിരിവാണ് നടത്തിയത്. ചോദ്യം ചെയ്യുന്നതും പ്രതിഷേധിക്കുന്നതും സിപിഎമിന് ഭയമാണ്. യൂത് കോൺഗ്രസുകാർക്കെതിരായ അക്രമത്തിൽ കേരളീയ സമൂഹം പ്രതിഷേധിക്കണം. അനാവശ്യമായ അറസ്റ്റാണ് കരുതൽ തടങ്കലെന്നും മാർടിൻ ജോർജ് പറഞ്ഞു.

ഡിവൈഎഫ്ഐ അക്രമത്തിന് എതിരെ മനസ് കൊണ്ടും, ശരീരം കൊണ്ടും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിലാണ്. വയർലസ് കൊണ്ട് തലയ്ക്ക് അടിച്ച പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി വേണം. രക്തപുഴ ഒഴുക്കി പ്രതിഷേധത്തെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിച്ചത്. യൂത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച് പ്രതിഷേധത്തെ അടിച്ചമർത്താമെന്ന് ആരും കരുതേണ്ട. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, Kerala, Kannur, Youth Congress, Politics, Martin George Alleges Chief Minister's Security Guard Attacks Youth Congress Activists With Wireless Set. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia