മംഗ്‌ളൂറു: (KVARTHA) കര്‍ണാടക ബാങ്കിന്റെ ജെനറല്‍ മാനേജരും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായ (സിസിഒ) കെ എ വദിരാജിനെ (51) വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗ്‌ളൂറു നഗരത്തിലെ അപാര്‍ട്‌മെന്റിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
സിറ്റി പൊലീസ് കമീഷണര്‍ അനുപം അഗര്‍വാള്‍ പറയുന്നത്: എജെ ഹോസ്പിറ്റലില്‍ നിന്ന് വെള്ളിയാഴ്ച (10.11.2023) രാവിലെ 11:30 ഓടെയാണ് പൊലീസിന് വിവരം ലഭിച്ചത്. രാവിലെ 8.30നും 10.30നും ഇടയിലാണ് സംഭവം.
വദിരാജിന്റെ സമീപത്തുനിന്ന് കത്തി കണ്ടെടുത്തു. ഇയാളുടെ കഴുത്തിനും വയറിനും മുറിവേറ്റിട്ടുണ്ട്. പോസ്റ്റുമോര്‍ടം റിപോര്‍ടിന് ശേഷമേ മരണകാരണം വ്യക്തമാകൂ. മംഗ്‌ളൂറു റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
33 വര്‍ഷമായി കര്‍ണാടക ബാങ്കിലെ ജീവനക്കാരനാണ് വദിരാജ്. ക്ലര്‍കായി തുടങ്ങിയ വദിരാജ് പടിപടിയായി ജെനറല്‍ മാനേജര്‍ പദവിയിലെത്തി. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം.
Found Dead | കര്‍ണാടക ബാങ്ക് ജെനറല്‍ മാനേജര്‍ വീട്ടിനകത്ത് മരിച്ച നിലയില്‍
സമീപത്തുനിന്ന് കത്തി കണ്ടെടുത്തതായി പൊലീസ്
Mangaluru News, Karnataka Bank, Manager, Found Dead, COO, Vadiraj K A, Police, Case