CPI | നവ കേരള സദസ് സിപിഐ തളിപ്പറമ്പ് ലോകല്‍ കമിറ്റി ബഹിഷ്കരിക്കുമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാർടി; വ്യാജ പ്രചാരണം തള്ളിക്കളയണമെന്നും നേതൃത്വം
Nov 20, 2023, 11:52 IST
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പില്‍ തിങ്കളാഴ്ച ഉച്ചയോടെ നടക്കുന്ന നവ കേരള സദസ് സിപിഐ തളിപ്പറമ്പ് ലോകല്‍ കമിറ്റി ബഹിഷ്കരിക്കുമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ലോകല്‍ സെക്രട്ടറി എം രഘുനാഥ് അറിയിച്ചു. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ബഹിഷ്കരിക്കാന്‍ ലോകല്‍ കമിറ്റി തീരുമാനിച്ചിട്ടില്ല. ചിലര്‍ ബോധപൂര്‍വം സോഷ്യല്‍മീഡിയയിലും മറ്റും വ്യാജപ്രചാരണം അഴിച്ചുവിടുകയാണ്. വ്യാജ പ്രചാരണം തളളിക്കളയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കീഴാറ്റൂരിലെ മാന്ദംകുണ്ടില്‍ പാര്‍ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ സിപിഎം അക്രമം തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 4.30ന് നടക്കുന്ന തളിപ്പറമ്പ് ഉണ്ടപ്പറമ്പിലെ നവ കേരള സദസില്‍ നിന്ന് സിപിഐ തളിപ്പറമ്പ് ലോകല്‍ കമിറ്റി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.
നവകേരള സദസ് സംബന്ധിച്ച ഒരു കാര്യങ്ങളും തളിപ്പറമ്പ് ലോകല്‍ കമിറ്റിയെ അറിയിച്ചിരുന്നില്ലെന്നും, അതുകൊണ്ടുതന്നെ നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്നാണ് കമിറ്റി തീരുമാനിച്ചിരിക്കുന്നതെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന് തളിപ്പറമ്പില്‍ അറിയിച്ചെന്നായിരുന്നു പ്രചാരണത്തെ ഉണ്ടായിരുന്നത്.
അതിനിടെയാണ് സിപിഐ തളിപ്പറമ്പ് മണ്ഡലം കമിറ്റി ഉള്‍പ്പെടെ മറ്റെല്ലാ കമിറ്റികളും നവകേരള സദസുമായി സഹകരിക്കുമെന്ന് സിപിഐ രംഗത്തുവന്നത്. കോമത്ത് മുരളീധരന് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നതിന് ശേഷം ഇവിടെ സിപിഎം-സിപിഐ കക്ഷികള്‍ തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടല്‍ നടന്നുവരികയാണ്. സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചതായി ആരോപിച്ച് മുരളീധരന് ഉള്‍പെടെ മൂന്ന് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് സിപിഐ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്ച് നടത്തിയിരുന്നു.
Keywords: News, Kerala, Kerala-News, Politics-News, Kannur-News, Mandamkund Encounter, CPI, Taliparamba News, Kannur News, Local Committee, Participate, Nava Kerala Sadas, Warning, Politics, Party, Mandamkund Encounter: CPI Taliparamba local committee will participates Nava Kerala Sadas.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.