Follow KVARTHA on Google news Follow Us!
ad

Killed | 'ആശയക്കുഴപ്പത്തിലായതോടെ എടുത്തുയര്‍ത്തി ഞെരിച്ചു'; പച്ചക്കറികള്‍ വേര്‍തിരിച്ച് പാക് ചെയ്യാനായി പ്രോഗ്രാം ചെയ്ത റോബോടിന് മുന്നില്‍പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം

യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനിടയിലാണ് സംഭവം South Korea News, Seoul News, Man, Killed, Robot, Confused, Box, Vegetables, Box-Lifting
ജിയോങ്‌സാംഗ്: (KVARTHA) പച്ചക്കറികള്‍ വേര്‍തിരിച്ച് പാക് ചെയ്യാനായി പ്രോഗ്രാം ചെയ്ത റോബോടിന് മുന്നില്‍പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം. സെന്‍സര്‍ നന്നാക്കാനെത്തിയ 40കാരനാണ് ദാരുണമായി മരിച്ചത്. ദക്ഷിണ കൊറിയയിലാണ് സംഭവം.

ദക്ഷിണ കൊറിയയിലെ ജിയോങ്‌സാംഗ് പ്രവിശ്യയില്‍ റോബോട് കംപനിയില്‍ പച്ചക്കറികളെ വേര്‍തിരിച്ച് പാക് ചെയ്യുന്ന റോബോടുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും തകരാറുകള്‍ പരിഹരിക്കാനുമായെത്തിയ തൊഴിലാളിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനിടയില്‍ പച്ചക്കറിയാണെന്ന് തെറ്റിധരിച്ച് റോബോട് ജോലിക്കാരനെ ഉയര്‍ത്തിയെടുത്ത്, ഞെരിച്ചമര്‍ത്തുകയായിരുന്നു.

റോബോടിന്റെ സെന്‍സര്‍ പരിശോധിക്കാനെത്തിയതായിരുന്നു ഈ തൊഴിലാളി. രണ്ട് ദിവസം മുന്‍പ് ഈ സെന്‍സറിന് തകരാറുണ്ടെന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് റോബോട് ജീവനക്കാരന്‍ ഇവിടെയെത്തിയത്. ബെല്‍ പെപറുകള്‍ അടുക്കിയ ബോക്‌സുകള്‍ ഉയര്‍ത്തി പലകകളില്‍ വച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. ഇയാളെ റോബോടില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

ദക്ഷിണ കൊറിയയില്‍ ഈ വര്‍ഷം ഇത്തരത്തിലുണ്ടാവുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. മാര്‍ച് മാസത്തിന്‍ ഓടോ മൊബൈല്‍ പാര്‍ട്‌സ് നിര്‍മാണ ശാലയില്‍ റോബോട്ടിന് മുന്നില്‍പെട്ട് 50 കാരന്‍ ഗുരുതര പരുക്കേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ കൂടുതല്‍ സുരക്ഷിതമായ രീതി വേണമെന്ന് റോബോട് കംപനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജിയോങ്‌സാംഗിലെ പച്ചക്കറി വ്യാപാര സ്ഥാപനം.


 

Keywords: News, World, World-News, South Korea News, Man, Killed, Seoul News, Robot, Confused, Box, Vegetables, Box-Lifting, Man killed by robot that confused him for box of vegetables.

Post a Comment