Follow KVARTHA on Google news Follow Us!
ad

Arrested | ഹോടെല്‍ ഉടമയെ കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ജീവനക്കാരനായ യുവാവ് അറസ്റ്റില്‍

തൃക്കൊടിത്താനം പൊലീസിന്റേതാണ് നടപടി Arrested, Murder Case, Accused, Police, Kerala News
തൃക്കൊടിത്താനം: (KVARTHA) ഹോടെല്‍ ഉടമയെ കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ജീവനക്കാരനായ യുവാവ് അറസ്റ്റില്‍. കറുകച്ചാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജോസ് കെ തോമസ് (45) എന്നയാളെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര തട്ടാരമ്പലം കുടിയൂര്‍ ഭാഗത്ത് ചെമ്പകശ്ശേരില്‍ വീട്ടില്‍ എസ് രഞ്ജിത് (37) ആണ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചത്.

Man Arrested For Murder Case, Kottayam, News, Crime, Criminal Case, Arrested, Murder Case, Accused, Police, Kerala News

ജോസ് കഴിഞ്ഞ ദിവസം രാത്രി ഹോടെലില്‍ വച്ച് ഹോടെല്‍ ഉടമയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ ഹോടെലില്‍ വച്ച് വാക്കു തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ ഉടമയെ കുത്തുകയുമായിരുന്നു. ഇതിനുശേഷം ഇയാള്‍ ഇവിടെ നിന്നും കടന്നു കളഞ്ഞുവെന്നാണ് മറ്റ് തൊഴിലാളികള്‍ പൊലീസിന് നല്‍കിയ മൊഴി.

തുടര്‍ന്ന് തൃക്കൊടിത്താനം പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷന്‍ എസ് എച് ഒ ജി അനൂപിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Keywords: Man Arrested For Murder Case, Kottayam, News, Crime, Criminal Case, Arrested, Murder Case, Accused, Police, Kerala News.

Post a Comment