Gun Attack | യു എസില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവതിയുടെ ശസ്ത്രക്രിയ കഴിഞ്ഞു; ആരോഗ്യനിലയില്‍ ശുഭകരമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍

 


കോട്ടയം: (KVARTHA) യുഎസിലെ ഷികാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായതായി ബന്ധുക്കള്‍. യുവതിയുടെ ആരോഗ്യനിലയില്‍ ശുഭകരമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകള്‍ മീര(32) ആണ് വെടിയേറ്റ് ചികിത്സയില്‍ കഴിയുന്നത്.

മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇവരുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കള്‍ക്ക് ആദ്യം ലഭിച്ചിരുന്ന വിവരം. 

Gun Attack | യു എസില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവതിയുടെ ശസ്ത്രക്രിയ കഴിഞ്ഞു; ആരോഗ്യനിലയില്‍ ശുഭകരമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍


രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണു ശസ്ത്രക്രിയയില്‍ പ്രധാനമായും പരിശോധിച്ചതെന്നും ഇപ്പോള്‍ നിയന്ത്രണവിധേയമായെന്നുമാണു ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത് എന്നും ബന്ധുക്കള്‍ പറഞ്ഞു. ശ്വാസകോശത്തിനു ദോഷകരമായ എആര്‍ഡിഎസ് (അക്യൂട് റെസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോം) മീരയ്ക്കു ബാധിച്ചു. ഇതിനുള്ള മരുന്നുകള്‍ നല്‍കിത്തുടങ്ങി.

മരുന്നുകളോടു മീരയുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നു നിരീക്ഷിക്കുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഗര്‍ഭിണിയായ മീരയെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു ഭര്‍ത്താവ് ഏറ്റുമാനൂര്‍ സ്വദേശി അമല്‍ റെജി വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. അമല്‍ റെജിയെ ഷികാഗോ പൊലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. മീരയും ഇരട്ട സഹോദരി മീനുവും ഷികാഗോയില്‍ അടുത്തടുത്ത വീടുകളിലാണു താമസിക്കുന്നത്.

Keywords: Malayali pregnant woman shot by youth in Chicago, now stable condition, Kottayam, News, Pregnant Woman, Gun Attack, Hospital, Treatment, Malayali, Doctors, Arrested, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia