Follow KVARTHA on Google news Follow Us!
ad

Loan App | ആളുകളെ വന്‍ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്നു; 172 ലോണ്‍ ആപുകള്‍ നിരോധിക്കണമെന്ന് കേന്ദ്രത്തിന് കത്ത്

സൈബര്‍ പൊലീസ് ഡിവിഷന്റെ ശിപാര്‍ശ പ്രകാരമാണ് നടപടി Loan App, Fraud, Kerala News, Thiruvananthapuram News, Write, Central Government, Ban, 172 Applica
തിരുവനന്തപുരം: (KVARTHA) ലോണ്‍ ആപുകള്‍ക്കെതിരെ കേന്ദ്ര സര്‍കാരിനെ സമീപിച്ച് കേരളം. ആളുകളെ വന്‍ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുകയും പണം തട്ടുകയും ചെയ്യുന്ന ലോണ്‍ ആപുകള്‍ ഉള്‍പെടെ 172 ആപുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍കാരിന് കത്ത് നല്‍കി.

സൈബര്‍ പൊലീസ് ഡിവിഷന്റെ ശിപാര്‍ശ പ്രകാരമാണ് സംസ്ഥാന ഐടി വകുപ്പ് കേന്ദ്രത്തെ സമീപിച്ചത്. അതേസമയം, ഏതൊക്കെ ആപുകള്‍ ഇതില്‍ ഉള്‍പെടുമെന്ന വിവരം ലഭ്യമല്ല. ലോണ്‍ ആപുകള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ കേന്ദ്ര സര്‍കാര്‍ നേരത്തേ തന്നെ ആലോചിക്കുന്നുണ്ട്. അംഗീകൃത ആപുകളുടെ പട്ടിക പുറത്തിറക്കുന്നതടക്കം നടപടികള്‍ സര്‍കാര്‍ ആലോചിക്കുന്നുണ്ട്.

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ഡെല്‍ഹിയില്‍ ഉന്നതലയോഗം മുന്‍പ് ചേര്‍ന്ന് വിഷയം ചര്‍ച ചെയ്തിരുന്നു. റിസര്‍വ് ബാങ്ക്, ധന ഐടി മന്ത്രാല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ആപുകള്‍ക്ക് നിലവിലുള്ള നിയന്ത്രണം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു.




Keywords: News, Kerala, Kerala-News, Malayalam-News, Loan App, Fraud, Kerala News, Thiruvananthapuram News, Write, Central Government, Ban, 172 Applications, Loan app fraud: Kerala writes center to ban 172 applications.

Post a Comment